തിരുവോണ ദിനത്തിൽ ഭാര്യയും ഭർത്താവും വീടിനുള്ളിൽ തൂങ്ങിമരിച്ചു; സംഭവം ഓച്ചിറയിൽ

കൊല്ലം: തിരുവോണ ദിനത്തിൽ ഓച്ചിറയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയൻ, ഭാര്യ സുധ എന്നിവരാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം.

Advertisements

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം കരുനാ​ഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ആത്മഹത്യക്ക് പിന്നിലുള്ള കാരണം കണ്ടെത്താൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് രണ്ടാൾമക്കളാണുള്ളത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.