ഭർത്താവ് മരിച്ച് 20 മിനിറ്റിനുള്ളില്‍ വികലാംഗയായ ഭാര്യയും തീ കൊളുത്തി ആത്മഹത്യ ചെയ്തു; സംഭവം ഉത്തരാഖണ്ഡിൽ

ഉത്തരാഖണ്ഡ് : വയോധികനായ ഭര്‍ത്താവ് മരിച്ച് 20 മിനിറ്റിനുള്ളില്‍ വികലാംഗയായ ഭാര്യ തീകൊളുത്തി ജീവനൊടുക്കി. ഉത്തരാഖണ്ഡ്, നൗഗാവിലെ ഭാദേസർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇതേതുടർന്ന് ഭാര്യാഭര്‍ത്താക്കന്മാരെ ഒരേ ചിതയില്‍ തന്നെ അടക്കം ചെയ്തു.  85 കാരനായ തതുര രാജ്പുത് കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി അസുഖബാധിതനായിരുന്നു. 

Advertisements

തിങ്കഴാഴ്ച ഉച്ചയ്കക്ക് രണ്ട് മണിയോടെയാണ് തതുര രജ്പുത് മരിച്ചത്. ഭർത്താവിന്‍റെ മരണ വാർത്ത കേട്ടതിന് പിന്നാലെ, അംഗവൈകല്യമുള്ള ഭാര്യ ജംനാഭായി രജ്പുത് വീട്ടിനുള്ളില്‍ തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ഭര്‍ത്താവിന്‍റെ ചിതയില്‍ ആത്മാഹൂതി ചെയ്യുന്ന ആചാരമായ സതി അനുഷ്ഠിക്കാന്‍ ജംനാഭായി നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നായി റിപ്പോര്‍ട്ടുകളുണ്ട്. 

എന്നാല്‍, അതൊരു തമാശയായാണ് കണ്ടിരുന്നതെന്ന് ജംനാഭായിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഗ്രാമവാസികള്‍ പറഞ്ഞു. തതുര രജപുത്രന് നാല് ആൺമക്കളാണ്. ഖേംചന്ദ്ര, ബൻസിധർ, ഇന്ദ്രകുമാർ, ജുഗൽ കിഷോർ. അദ്ദേഹത്തിന്‍റെ രണ്ട് ആൺമക്കൾ നേരത്തെ തന്നെ മരിച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇന്ദ്രകുമാർ ക്യാൻസർ ബാധിച്ചാണ് മരിച്ചത്. കിണറ്റില്‍ വീണതിനെ തുടര്‍ന്നാണ് ജുഗൽകിഷോർ എന്ന രണ്ടാമത്തെ മകന്‍റെ മരണം.

സമാനമായ മറ്റൊരു സംഭവത്തില്‍ പാരാമെഡിക്കൽ ജീവനക്കാരിയായ ഭാര്യ മണികർണിക കുമാരി (28) റോഡപകടത്തിൽ മരിച്ചതിന് തൊട്ടുപിന്നാലെ. ഹർദോയ് നിവാസിയും അധ്യാപകനുമായ യോഗേഷ് കുമാർ (36) ജീവിതം അവസാനിപ്പിച്ചതായി പോലീസ് പറഞ്ഞു. ആറുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. “നമ്മൾ ഒരുമിച്ച് ജീവിക്കും ഒരുമിച്ച് മരിക്കും” എന്നെഴുതിയ കുറിപ്പാണ് യോഗേഷ് വിവാഹ വേളയില്‍ ഭാര്യയ്ക്ക് നല്‍കിയിരുന്നതെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച സുർസ പോലീസ് സ്റ്റേഷൻ പരിധിയിലെ ലഖ്‌നൗ-ഹർദോയ് ഹൈവേയിലുണ്ടായ അപകടത്തിലാണ് മണികർണിക മരിച്ചത്.  

പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന വഴി മണികർണികയുടെ സ്കൂട്ടിയില്‍ അജ്ഞാതമായ ഒരു വാഹനം ഇടിക്കുകയായിരുന്നുവെന്ന് സുർസ പോലീസ് മേധാവി ഇന്ദ്രേഷ് കുമാർ യാദവ് പറഞ്ഞു. ഭാര്യയുടെ മരണം പോലീസാണ് യോഗേഷിനെ വിളിച്ച് പറഞ്ഞത്. വിവരം അറിഞ്ഞ് അയൽവാസികള്‍ യോഗേഷിന്‍റെ വീട്ടിലെത്തിയെങ്കിലും ഇയാളെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 

Hot Topics

Related Articles