ഭാര്യയ്ക്ക് പരപുരുഷ ബന്ധമെന്ന് സംശയം;  ബലമായി കീടനാശിനി നൽകി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ, സംഭവം കൊല്ലത്ത്

കൊല്ലം : ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കീടനാശിനി നൽകി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. വിതുര സ്വദേശി അജിത്ത് ആണ് ഭാര്യ സുകന്യയെ കൊല്ലാൻ ശ്രമിച്ചത്. കൃഷി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി ഇയാൾ ബലമായി സുകന്യയുടെ വായില്‍ ഒഴിക്കുകയായിരുന്നു.

കുളത്തുപ്പുഴ കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് അജിത്തും ഭാര്യയും. സംശയ രോഗത്തിന്‍റെ പേരിൽ അജിത്തും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. പതിവ് പോലെ വഴക്കിനിടെയാണ് അജിത്ത് ഭാര്യയെ കീടനാശിനി കുടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടർന്ന് അജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Hot Topics

Related Articles