പൊരിച്ച ‘ഐസ്ക്രീം’ കഴിച്ചാലോ

“പൊരിച്ച ഐസ്ക്രീം” കഴിച്ചിട്ടുണ്ടൊ ? നമുക്ക്‌ പൊരിച്ച ഐസ്ക്രീം ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ടോ?
സംഗതി ശരിയാണ്. ഐസ്ക്രീം ചൂടുള്ള എണ്ണയിലിട്ടു പൊരിച്ച്‌ തയ്യാറാക്കുന്ന റെസിപിയാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചേരുവകൾ

വാനില ഐസ്ക്രീം – 500ml

കോൺഫ്‌ളക്‌സ് – 500g

മുട്ട – 2 എണ്ണം

പാൽ – 2 സ്പൂൺ

കടലമിട്ടായി – 2 എണ്ണം

തയ്യാറാക്കുന്ന വിധം

ഐസ്ക്രീം ബോൾ രൂപത്തിൽ സ്കൂപ് ചെയ്തു ഫ്രീസറിൽ 1 മണിക്കൂറിൽ കുറയാതെ വെക്കുക. ഇനി മുട്ടയും പാലും ഒരു പാത്രത്തിൽ മിക്സ് ചെയ്യുക. കോൺഫ്ലക്സും കടലമിഠായിയും ചേർത്ത്‌ ചെറിയ രീതിയിൽ പൊടിക്കുക.കൂടുതൽ പൊടിയരുത്.
ഇനി ഫ്രീസറിൽ വെച്ച ഐസ്ക്രീം എടുത്തു മുട്ട, പാൽ മിശ്രിതത്തിൽ മുക്കിയ ശേഷം കോൺഫ്ലക്സ്‌ പൗഡറിലിട്ടു ഐസ്ക്രീം ന്റെ എല്ലാ ഭാഗത്തും പിടിപ്പിക്കുക._
ശേഷം വീണ്ടും 2 മണിക്കൂർ ഫ്രീസറിൽ വെക്കുക.ഇതു നല്ലവണ്ണം ഉറക്കണം.

ഇനി ഒരു പരന്ന പാനിൽ അല്പം എണ്ണ ഒഴിച്ചു ചൂടായ ശേഷം ഓരോന്ന് മാത്രം എടുത്ത്‌ പാനിലിട്ടു ഫ്രൈ ചെയ്യുക. എണ്ണയിലിട്ടു ഉരുട്ടി കൊണ്ടിരിക്കുക (10 സെക്കൻഡിൽ കൂടരുത് ) .

പുറംഭാഗം മാത്രമേ ചൂട് തട്ടി ഫ്രൈ ആയാൽ മതി.കൂടുതൽ ടൈം എണ്ണയിൽ ഇട്ടാൽ ചൂട് ഐസ്ക്രീമിൽ തട്ടി ഉരുകിവരും.
ചൂടോടെ കഴിക്കണം .

Hot Topics

Related Articles