ആന കൊമ്പ് വേട്ടക്കിടെ പിടികൂടിയത് നിരോധിത ഇന്ത്യൻ കറൻസികൾ

കണ്ണൂർ : റോഡ് പരിശോധനക്കിടെ 1000 ത്തിന്റെ 88 നിരോധിത നോട്ടുകളും 500 ൻ്റെ 82 നിരോധിത നോട്ടുകളും പിടിച്ചെടുത്തു.
പാലക്കുന്ന് ഭാഗത്തെ ഒരു വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്നും വനം വകുപ്പ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് (വിജിലൻസ്) ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് വിഭാഗവും കണ്ണൂർ സ്പെഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പാലക്കുന്ന് സ്വദേശിയായ നാരായണനെയും
ഇയാൾ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാറും പച്ചടിയിലെടുത്തു.
കാസർകോഡ് ജില്ലയിലെ മിക്ക ഭാഗങ്ങളിലും വ്യാപകമായി നിരോധിത നോട്ടുകൾ ഉണ്ടെന്നും ഈ നോട്ടുകൾ ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും പല ആൾക്കാർ വഴി കടത്തി കൊണ്ട് പോകുന്നുണ്ട് എന്നാണ് അന്വേഷണ വിവരം. പിടികൂടിയ നിരോധിത നോട്ടുകളും പ്രതിയും വാഹനവും തുടർ അന്വേഷണത്തിനായി മേൽപറമ്പ പോലീസിന് കൈമാറി. കണ്ണൂർ എസ്.ഐ. പി. വിഭാഗം അസിസ്റ്റൻ്റ് ഫോറസ്റ്റ് കസർവേറ്റർ വി. രാജൻ, കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻറ് കൺസർവേറ്റർ രാജീവൻ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ വി. രതീശൻ, ശ്രീജിത്ത് എ.പി., കെ. ഷാജീവ്, ബിജുമോൻ കെ. ഇ., ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ചന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാരായ സുരേന്ദ്രൻ, സുനിൽകുമാർ, ടി പ്രമോദ്കുമാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മരായ ഹരിദാസ് ഡി, ലിയാണ്ടർ എഡ്വേർഡ്, ശിവശങ്കർ, ഹരി, ശ്രീധരൻ, സിനി, അരുൺ, രാജു, ശിഹാബുദ്ദീൻ, ധനഞ്ജയൻ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി പ്രജീഷ്, ഡ്രൈവർമാർ മരായ ഗിരീഷ്കുമാർ, സജിൽ ബാബു എന്നിവർ ആണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Hot Topics

Related Articles