കണ്ണൂരിൽ ഏഴ് വയസുള്ള മകനെ പീഡിപ്പിച്ചു ; പിതാവിന് 90 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി

കണ്ണൂര്‍: ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ അച്ഛന് 90 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി.

പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ ആക്ടിലെ 4 വകുപ്പുകളിലായി 20 വർഷം വീതവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും. ഒന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2018 ലാണ് കേസിനാസ്പദമായ പീഡനം ഉണ്ടായത്. നിരവധി തവണ പീഡനം ഉണ്ടായെന്നാണ് പരാതി. പയ്യന്നൂർ പൊലീസാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Hot Topics

Related Articles