ഉത്സവത്തിനിടെ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷം

കണ്ണൂര്‍: പാനൂരില്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷം. പന്ന്യന്നൂര്‍ കൂര്‍മ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. നാല് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്, അതുല്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരസ്പരം നല്‍കിയ പരാതിയില്‍മേല്‍ ഇരു വിഭാഗത്തിനെതിരെയും പാനൂര്‍ പോലീസ് കേസെടുത്തു.

Hot Topics

Related Articles