കോൺഗ്രസ് നേതൃനിരയിലേക്കുള്ള ആദ്യ ചുവടുമായി കനയ്യ കുമാർ ; പുതിയ ചുമതല നൽകി ഹൈക്കമാന്റ്

ദില്ലി: മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവും , കോൺ​ഗ്രസ് നേതാവുമായ കനയ്യകുമാറിന് എൻ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി നിയമിച്ച് കോൺ​ഗ്രസ് ഹൈക്കമാന്റ്. എൻ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണു​ഗോപാൽ അറിയിച്ചു.

2021ലായിരുന്നു കനയ്യ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്. ആരെയും ആക്ഷേപിക്കാനില്ല. ”തന്റെ ജനനവും വളർച്ചയും സിപിഐയിൽ തന്നയായിരുന്നു. ഇപ്പോൾ ഇക്കാണുന്ന യോഗ്യതകളെല്ലാം സിപിഐ തന്നതാണ്”. ഭരണഘടന സംരക്ഷിക്കാനാണ് താൻ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നതെന്നും കനയ്യ കുമാർ പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം. അതിന് വേണ്ടിയാണ് കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കലായിരുന്നു കനയ്യയിലൂടെ കോൺഗ്രസ് മുന്നോട്ട് വെച്ച നിലപാട്.



Hot Topics

Related Articles