ഇടക്കൊച്ചി പാവുമ്പായിമൂല ജംഗ്ഷനിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു : അപകടത്തിൽ ആർക്കും പരിക്കില്ല

ഇടക്കൊച്ചി: പാവുമ്പായിമൂല ജംഗ്ഷനിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടത്തിൽ ആർക്കും പരിക്കില്ല. ഇടക്കൊച്ചി ഭാഗത്തുനിന്ന് വരികയായിരുന്നു ഇന്നോവ കാർ അതിവേഗത്തിൽ ഇന്ദിരാഗാന്ധി റോഡിലേക്ക് കയറുവാൻ ശ്രമിച്ചപ്പോൾ വേഗതയിൽ പിന്നാലെ എത്തിയ കവേർഡ് വാൻ ഇന്നോവ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാർ ഇടക്കൊച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയുടെ സൈഡിൽ ഇടിക്കുകയും കാറിന്റെ മുൻഭാഗവും പിൻഭാഗവും പൂർണമായും തകരുകയും ചെയ്തു. ടിപ്പർ ലോറിയുടെ അരികിൽ ഇടിച്ചത് കൊണ്ട് മാത്രമാണ് റോഡരികിൽ നിന്നിരുന്ന യാത്രക്കാരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറാതിരുന്നത്.

Advertisements

പാവുമ്പായിമൂല ജംഗ്ഷനിലും കണ്ണങ്ങാട്ട് റോഡിലേക്കുള്ള സെന്റ്.മേരിസ് പള്ളി ജംഗ്ഷനിലും, കണ്ണങ്ങാട്ട് പാലത്തിന്റെ ഐലൻഡ് ഭാഗത്തെ ജംഗ്ഷനിലും സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തത് പ്രദേശത്ത് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ഈ പ്രദേശങ്ങളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് ജംഗ്ഷനുകളുടെ വികസനം സാധ്യമാകുവാൻ അധികാരികൾ തയ്യാറാകണമെന്നും അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Hot Topics

Related Articles