ഇമാക് സൈലൻ്റ് ഹീറോസ് ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം എം.വി ശ്രേയാംസ് കുമാറിന്

കൊച്ചി, 09 ഏപ്രിൽ 2024: ഇവൻ്റ് മാനേജ്മെൻ്റ് അസോസിയേഷൻ ഓഫ് കേരളയുടെ ഇമാക് – 2024 സൈലൻ്റ് ഹീറോസ് ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം മുൻ എം.പിയും മാതൃഭൂമി പ്രിൻ്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ എം.വി ശ്രേയാംസ് കുമാറിന്.

Advertisements

കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായ സാംസ്കാരിക സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയത്. 1999-ൽ കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ മാതൃഭൂമി കലോത്സവം, മാതൃഭൂമി ഫിലിം അവാർഡ്, മോജോ റേസിംഗ്, മാതൃഭൂമി ഇൻ്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്‌സ് (എം.ബി.ഐ.എഫ്.എൽ), കൾച്ചർ തുടങ്ങിയ പരിപാടികളിൽ സുപ്രധാന പങ്കായിരുന്നു അദ്ദേഹം വഹിച്ചത്. ഏപ്രില്‍ 17-ന് കൊച്ചി ലെമെറിഡിയനില്‍ വച്ച് പുരസ്‌കാരം നല്‍കും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇമാക് സൈലൻ്റ് ഹീറോസ് അവാർഡുകളുടെ അഞ്ചാം പതിപ്പാണ് ഇമാക് 2024. സംസ്ഥാനത്തെ ഇവൻ്റ് മാനേജർമാരുടെ മികച്ച പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഇമാക് അവാർഡുകൾ നൽകുന്നത്.

Hot Topics

Related Articles