മുൻ ഇന്ത്യൻ വാഴ്സിറ്റീസ് ഫുട്ബോൾ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടിയുടെ സംസ്കാരം നാളെ

മുൻ ഇന്ത്യൻ വാഴ്സിറ്റീസ് ഫുട്ബോൾ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) നിര്യാതനായി. തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് ഫെബ്രുവരി ഒന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് കോട്ടയം വാരിശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും.കബറടക്കം നാളെ ഫെബ്രുവരി രണ്ട് തിങ്കളാഴ്ച രാവിലെ 11 ന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ.
എം.ജി.സർവകലാശാലാ കായിക വകുപ്പ് മേധാവിയായി വിരമിച്ച കുട്ടി കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ആയിരുന്നു.
1969- 70എൽ കേരള സർവകലാശാലയ്ക്കു കളിച്ച ഇബ്രാഹിംകുട്ടി അതിനു മുമ്പ് ബാംഗ്ലൂർ സർവകലാശാലയ്ക്ക് കളിച്ചു.70-71 ൽ കേരളയിലെ മികച്ച കളിക്കാരനായി.69 ൽ ഫാക്ടിനും 71-75 ൽ കെ.എസ്.ഇ.ബിക്കും കളിച്ചു.76 ൽ കെ.എസ്.ഇ.ബിയുടെ കോച്ചായി.79 മുതൽ 85 വരെ കേരള സർവകലാശാലാ പരിശീലകൻ. പിന്നീട് എം.ജി.യിൽ.

Advertisements

Hot Topics

Related Articles