ഇന്ത്യയെ ഗൾഫിൽ തകർത്ത് നൂപുര്‍ ശര്‍മ്മ ! വിവാദ പ്രസ്താവനയുമായി തകർത്തത് രാജ്യത്തിന്റെ അഭിമാനം : ഗൾഫ് രാജ്യങ്ങൾക്ക് മുന്നിൽ മാനം കെട്ട് രാജ്യം

ന്യൂഡൽഹി : ബാക്കി ഒട്ടുമിക്ക രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ഊഷ്മള ബന്ധമാണ്. പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളോട്. ഇതിന് കാരണക്കാരന്‍ പ്രധാനമന്ത്രി പദത്തില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയ സാക്ഷാല്‍ നരേന്ദ്രമോദിയാണ്. ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം സുദൃഢമാക്കാന്‍ തന്റെ മുന്‍ഗാമികളേക്കാള്‍ സമയവും ശ്രമവും മോദിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഈ ശ്രമങ്ങളെ അതേ ഊഷ്മളതയോടെ തിരിച്ചുനല്‍കാര്‍ ഗള്‍ഫ് രാജ്യങ്ങളും തയ്യാറായിട്ടുണ്ട്. ഊര്‍ജ-സാമ്ബത്തിക മേഖലകളിലെ എണ്ണമറ്റ കരാറുകള്‍ തന്നെ ഇതിന് തെളിവ്.

Advertisements

ലോകം കൊവിഡിന് മുന്നില്‍ അന്തിച്ചുനിന്നപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സഹായം തേടിയതും ഇന്ത്യയോടാണ്. ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോദിസര്‍ക്കാരിന്റെ കാലത്ത് എത്രമാത്രം വളര്‍ന്നു എന്നതിന് ഇതിലപ്പുറം ഒരു തെളിവും വേണ്ട. 2015 ല്‍ മൂന്ന് പതിറ്റാണ്ടിനു ശേഷം ആദ്യമായി യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ഉന്നത സിവിലിയന്‍ അവാര്‍ഡും പ്രധാനമന്ത്രിക്ക് നല്‍കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇങ്ങനെ നിരന്തര പരിശ്രമംകൊണ്ട് ഉണ്ടാക്കിയെടുത്ത ഊഷ്മള ബന്ധമാണ് ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ ഒറ്റ പ്രസ്താവനകൊണ്ട് തകര്‍ന്നുവീണത്. ഒട്ടുമിക്ക അറബ് രാജ്യങ്ങളും ഇന്ത്യയെ തങ്ങളുടെ കടുത്ത പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. ഖത്തര്‍ പോലുള്ള രാജ്യങ്ങള്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. വീണുകിട്ടിയ അവസരം മുതലാക്കാന്‍ പാകിസ്ഥാന്‍ ശ്രമവും തുടങ്ങിയിട്ടുണ്ട്. നേരത്തേ ഗള്‍ഫ് രാജ്യങ്ങളുമായി അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന പാകിസ്ഥാനെ ഇപ്പോള്‍ അവര്‍ ഏഴയലത്ത് അടുപ്പിക്കുന്നില്ല. ഇതിന് പ്രധാന കാരണക്കാര്‍ ഇന്ത്യയാണെന്നാണ് പാകിസ്ഥാന്‍ കരുതുന്നത്. അതിനാലാണ് ഇപ്പോഴത്തെ അവസരം പരമാവധി മുതലാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നത്. അപകടം മണത്തറിഞ്ഞ ബി ജെ പി നൂപുര്‍ ശര്‍മയെ സസ്പെന്റ് ചെയ്ത് രംഗം തണുപ്പിക്കാന്‍ ഉടന്‍തന്നെ ശ്രമിച്ചു. ഇത് സൗദി അറേബ്യ സ്വാഗതം ചെയ്തത് പ്രശ്നങ്ങള്‍ ആറിത്തണുക്കുന്നതിന്റെ സൂചനയായാണ് കരുതുന്നത്.

ആരാണ് നൂപുര്‍ ശര്‍മ

ബി ജെ പിയുടെ ദേശീയ വക്താവ് എന്നതിനപ്പുറം ഏറെ ശോഭനമായ ഭാവിയുണ്ടെന്ന് ഉന്നത നേതാക്കള്‍ പോലും വിലയിരുത്തിയ വ്യക്തിയാണ് നൂപുര്‍ ശര്‍മ. അറിയപ്പെടുന്ന അഭിഭാഷക കൂടിയാണ് ഈ മുപ്പത്തേഴുകാരി. അച്ഛന്‍ വിനയ് ശര്‍മ്മ, അമ്മ രൂപാലി ശര്‍മ്മ.

എ ബി വി പിയിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് പദവിയിലേക്ക് വിദ്യാര്‍ത്ഥി പരിഷത്ത് സ്ഥാനാര്‍ത്ഥിയായായിരുന്നു ആദ്യ മത്സരം. അന്ന് വിജയിച്ചതില്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നത് ഇപ്പോള്‍ മാത്രമാണ്. സാമ്ബത്തികശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്. ലണ്ടന്‍ സ്കൂള്‍ ഒഫ് എക്കണോമിക്സില്‍ നിന്ന് എം എല്‍ എം നേടി.ബി ജെ പിയുടെ യൂത്ത് വിംഗ് ബി ജെ വൈ എമ്മിന്റെ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്ബര്‍, നാഷണല്‍ മീഡിയ ഇന്‍ – ചാര്‍ജ്, തുടങ്ങിയ ഭാരവാഹിത്വങ്ങളില്‍ പ്രവര്‍ത്തിച്ചു. 2015 ല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിച്ചെങ്കിലും വിജയിച്ചില്ല. പക്ഷേ, ഇതോടെ നൂപുറിന്റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. വിഷയങ്ങള്‍ നന്നായി പഠിച്ച്‌ അവതരിപ്പിക്കുന്നതും ചടുലമായ പെരുമാറ്റവും കുറിക്കുകൊള്ളുന്ന മറുപടിയുമൊക്കെ ടെലിവിഷന്‍ ചാനലുകളിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ സ്ഥിരം മുഖമാക്കി നൂപുറിനെ മാറി. ഇങ്ങനെ പങ്കെടുത്ത ഒരു ചര്‍ച്ചക്കിടെ ആവേശം മൂത്ത് നടത്തിയ പരാമര്‍ശമാണ് മോദി സര്‍ക്കാരിനെയും പാര്‍ട്ടിയെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കിയത്.

നേതാവാക്കിയത് ആ സംഭവം

നൂപുര്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കവെ അവിടെ വര്‍ഗീയതയും ജനാധിപത്യവും ഫാസിസവും എന്ന വിഷയത്തില്‍ ഒരു ഫാക്കല്‍റ്റി സെമിനാറില്‍ നടത്തി. ഇതിലേക്ക് പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എസ്‌എആര്‍ ഗിലാനിയെയും ക്ഷണിച്ചിരുന്നു. സെമിനാര്‍ വേദിയിലേക്ക് എ ബി വി പിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തി. മുന്‍ നിരയില്‍ നിന്നത് നൂപുറായിരുന്നു. പ്രതിഷേധക്കാര്‍ ഗിലാനിയെ മര്‍ദ്ദിച്ചെന്നും തീരെ മോശമായി പെരുമാറിയെന്നും പ്രചാരണമുണ്ടായിരുന്നു. അന്ന് രാത്രി നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ പൊട്ടിത്തെറിച്ചുകൊണ്ടാണ് നൂപുര്‍ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. അതോടെ തീപ്പൊരി നേതാവ് പട്ടം ലഭിച്ച നൂപുര്‍ ഉന്നത നേതാക്കളുടെ കണ്ണിലുണ്ണിയാവുകയായിരുന്നു. മനാേജ് തിവാരിയുടെ കീഴിലുള്ള ബിജെപി ഡല്‍ഹി ഘടകത്തിന്റെ ഔദ്യോഗിക വക്താവായി അവര്‍ നിയമിതയായി. 2020ല്‍ ജെ പി നദ്ദയുടെ അദ്ധ്യക്ഷതയില്‍ അവര്‍ ബിജെപിയുടെ ദേശീയ വക്താവായി നിയമിതയാവുകയായിരുന്നു.

വിവാദ പ്ര സ്താവന

ഗ്യാന്‍വാപി സംഭവത്തെക്കുറിച്ച്‌ മേയ് 28ന് നടത്തിയ ചര്‍ച്ചക്കിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇസ്ളാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള കാര്യങ്ങള്‍, ആളുകള്‍ തുടങ്ങിയവ പരിഹാസ പാത്രങ്ങളാണെന്ന് നൂപുര്‍ പറഞ്ഞുവെന്നാണ് ആരോപണം. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസ്താവന വന്‍ വിവാദമായി. പ്രസ്താവനയ്‌ക്കെതിരെ മുസ്ലിം സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. 20 പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം 40 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. സംഭവത്തില്‍ 36 പേരെ അറസ്റ്റ് ചെയ്യുകയും 1500-ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രസ്താവനയിലെ അപകടം വ്യക്തമായതോടെ വിശദീകരണവുമായി നൂപുര്‍ രംഗത്തെത്തി. താന്‍ ഒരു മതത്തെയും വിശ്വാസത്തെയും അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നായിരുന്നു നൂപുര്‍ ട്വിറ്ററില്‍ കുറിച്ചത്. ശിവദേവനെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ ദിവസങ്ങളായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ തമാശയാക്കുന്ന തരത്തില്‍ ശിവലിംഗം ജലധാരയ്ക്കുള്ള സ്തൂപമാണെന്ന് പറഞ്ഞു. റോഡരികുകളിലെ മുന്നറിയിപ്പും അടയാളങ്ങളുമായും ശിവലിംഗത്തെ താരതമ്യം ചെയ്തു. ഇങ്ങനെ തുടര്‍ച്ചയായി അപമാനിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ചില കാര്യങ്ങള്‍ എനിക്ക് പറയേണ്ടിവന്നത്. എന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ എന്റെ പരാമര്‍ശം നിരുപാധികം പിന്‍വലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല – നൂപുര്‍ ട്വിറ്ററില്‍ കുറിച്ചു.

ഉച്ചിയില്‍ വച്ച കൈകൊണ്ട്…

അപകടം തിരിച്ചറിഞ്ഞ ബി ജെ പി കടുത്ത നടപടി തന്നെയെടുത്തു. നൂപുറിനെ സസ്പെന്‍ഡുചെയ്തു. ഒപ്പം പാര്‍ട്ടിയുടെ ഡല്‍ഹി മാദ്ധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നൂപുറിന്റെ പ്രസ്താവനയെ തള്ളിയ പാര്‍ട്ടി ‘ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രത്തില്‍, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബി.ജെ.പി. ശക്തമായി അപലപിക്കുന്നു’ എന്ന് പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു.

Hot Topics

Related Articles