രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം: ആദ്യ സെഷന് പോലും നിൽക്കാതെ കിവിപ്പക്ഷികളുടെ ചിറകരിഞ്ഞ് ഇന്ത്യൻ വിജയം; അശ്വിനും യാദവും ചേർന്ന് കിവികളെ തീർത്തു

മുംബൈ: ആദ്യ ടെസ്റ്റിൽ വീരോചിത സമനില പിടിച്ച ന്യൂസിലൻഡിന് രണ്ടാം ടെസ്റ്റിൽ വൻതോൽവി. ഇന്നിംങ്‌സ് തോൽവിയിലേയ്ക്കു തള്ളിവിടാൻ അവസരമുണ്ടായിട്ടും, ന്യൂസിലൻഡിനെ ഫോളോ ഓണിന് വിടാതെ ടീം ഇന്ത്യ ബാറ്റിംങിന് ഇറങ്ങിയതിനാൽ കളി ഒരു ദിവസം കൂടി നീണ്ടെന്ന ആശ്വാസം മാത്രം ബാക്കി.
സ്‌കോർ – ഇന്ത്യ 325, 276/7
ന്യൂസിലൻഡ് – 62, 167

Advertisements

മൂന്നാം ദിനം 140 / 5 എന്ന തരക്കേടില്ലാത്ത സ്‌കോറിലാണ് കിവികൾ ബാറ്റിംങ് അവസാനിപ്പിച്ചത്. എന്നാൽ, 27 റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ഇന്ത്യൻ സ്പിന്നർമാർ ചേർന്നു കിവികളെ ചുരുട്ടിക്കെട്ടി. നാലാം ദിനം നാല് ഓവർ മാത്രമാണ് ഇന്ത്യയ്ക്ക് ബൗൾ ചെയ്യേണ്ടി വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാലാം ദിനം സ്‌കോർ 162 ൽ നിൽക്കെ രച്ചിൻ രവീന്ദ്രനെ മടക്കി ജയന്ത് യാദവാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. 165 ൽ വച്ച് കെയിൽ ജാമിസണ്ണെയും മടക്കി യാദവ് വീണ്ടും ആഞ്ഞടിച്ചു. അതേ ഓവറിലെ നാലാം പന്തിൽ ടിം സൗത്തിയെ വീഴ്ത്തി യാദവ് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നൽകി. വില്യം സോമർവൈലിനെക്കൂടി വീഴ്ത്തി യാദവ് ഇന്ത്യയും വിജയവും തമ്മിലുള്ള അകലം ഒരു വിക്കറ്റ് മാത്രമാക്കി. അവസാനം പ്രതിരോധിച്ച് നിന്ന ഹെൻട്രി നിക്കോൾസണ്ണിനെ അശ്വിന്റെ പന്തിൽ സാഹ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയതോടെ വിജയവും പരമ്പരയും ഇന്ത്യയ്‌ക്കൊപ്പമായി.

Hot Topics

Related Articles