ഇന്ത്യയിലെ സ്പിൻ അനുകൂല പിച്ചുകളെ ഭയന്ന് പാകിസ്ഥാൻ ; വേദികൾ മാറ്റണമെന്ന് ആവശ്യം : മത്സരം ക്രമം പ്രഖ്യാപിക്കാൻ വൈകുന്നത് പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് കാരണമെന്ന് ബി.സി.സി.ഐ

മുംബൈ : ഏഷ്യാകപ്പ് ഉറപ്പായതു മുതല്‍ തുടങ്ങിയ നാടകം അവസാനിപ്പിക്കാതെ പാകിസ്താൻ. ഒക്ടോബര്‍-നവംബര്‍ മാസങ്ങളായി ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാതിരിക്കാൻ തുടരെ തുടരെ ഓരോ കാരണങ്ങള്‍ കുത്തിപ്പൊക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഐ.സി.സിയും ബി.സി.സി.ഐയും രംഗത്തെത്തി.

Advertisements

മത്സരം ക്രമം പ്രഖ്യാപിക്കാൻ വൈകുന്നത് പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് കാരണമെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
രണ്ടാഴ്ച മുൻപ് തന്നെ ബിസിസിഐ സമര്‍പ്പിച്ച കരട് മത്സരക്രമം ടീമുകളുടെ പരിഗണക്കായി അതത് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഐസിസി അയച്ചു കൊടുത്തിരുന്നു. വേദികളും മത്സരക്രമവും സംബന്ധിച്ച്‌ മറ്റ് ടീമുകളൊന്നും എതിര്‍പ്പറിയിച്ചില്ലെങ്കിലും പാക്കിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് എതിര്‍പ്പുമായി രംഗത്തെത്തിയതാണ് ഔദ്യോഗികമായി ലോകകപ്പ് മത്സരക്രമം പുറത്തിറക്കാനാവാത്ത സാഹചര്യമുണ്ടാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്പിന്നിനെ തുണയ്‌ക്കുന്ന ചെന്നൈ പിച്ചില്‍ നിന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരം മാറ്റണമെന്നതാണ് ആദ്യത്തെ ആവശ്യം. ബെഗളുരുവിലേക്ക് മത്സരം മാറ്റണം. ഓസ്‌ട്രേലിയ്‌ക്കെതിരെ ഇവിടെ നടക്കുന്ന മത്സരം ചെന്നൈയിലേക്കു മാറ്റണമെന്നും ആവശ്യമുണ്ട്. ചെന്നൈയിലെ സ്പിൻ പിച്ചില്‍ അഫ്ഗാൻ സ്പിന്നര്‍മാരായ റാഷിദ് ഖാൻ, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്മാൻ എന്നിവരെ നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന വിലയിരുത്തലിലാണ് വേദിമാറ്റം പാക് ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ബിസിസിഐ തള്ളിക്കളയുകയും ഇപ്പോള്‍ ഐസിസിയുടെ മദ്ധ്യസ്ഥശ്രമത്തില്‍ ചര്‍ച്ച നടക്കുകയുമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.