3 പന്തില്‍ വേണ്ടത് 5 റണ്‍സ് ; തോല്‍വി അടുത്ത് കണ്ട ഘട്ടത്തില്‍ നിന്ന് ടീമിനെ ജയത്തിലേക്ക് നയിച്ച്‌ അക്‌സര്‍ പട്ടേൽ ; ശ്രീലങ്കക്കെതിരായ ഒന്നാം ടി ട്വന്റി മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശജയം

സ്പോർട്സ് ഡെസ്ക്ക് : ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ട്ടത്തില്‍ 162 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക വിജയലക്ഷ്യത്തോട്‌ അടുത്തെങ്കിലും 2 റണ്‍സ് അകലെ അവസാനിച്ചു.

Advertisements

അവസാന 2 ഓവറില്‍ 29 റണ്‍സ് വേണമെന്നിരിക്കെ ക്രീസില്‍ ഉണ്ടായിരുന്ന കരുണരത്നെയും കസുന്‍ രജിതയും 19ആം ഓവറില്‍ 16 റണ്‍സ് നേടി. അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ലക്ഷ്യം, ആദ്യ 3 പന്തില്‍ 8 റണ്‍സ് നേടി ലക്ഷ്യം 3 പന്തില്‍ 5 എന്ന നിലയിലാക്കി. നാലാം പന്തില്‍ റണ്‍സ് നേടാനായില്ല, അഞ്ചാം പന്തില്‍ രണ്ടാം റണ്‍സിനായി ഓടുന്നതിനിടെ റണ്‍ ഔട്ട്, അവസാന പന്തില്‍ 4 റണ്‍സ് ജയിക്കാന്‍ വേണപ്പോള്‍ 1 റണ്‍സ് മാത്രമാണ് നേടാനായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

68 റണ്‍സില്‍ നില്‍ക്കെ 5 വിക്കറ്റ് നഷ്ടമായ ശ്രീലങ്കയ്ക്ക് പ്രതീക്ഷകള്‍ സമ്മാനിച്ചത് 27 പന്തില്‍ 45 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷനകയുടെ ഇന്നിംഗ്സും 10 പന്തില്‍ 21 റണ്‍സ് നേടിയ ഹസരങ്കയുടെ പ്രകടനവുമാണ്. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റകാരന്‍ ശിവം മാവി 4 വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.

Hot Topics

Related Articles