സ്പോർട്സ് ഡെസ്ക്ക് : കോഹ്ലിക്ക് പകരം ഫാഫ് ഡുപ്ലിസി ക്യാപ്റ്റനായി എത്തിയിട്ടും കാര്യങ്ങൾ ഫാബുലസാകാതെ ആർ സി ബി. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ബാഗ്ലൂരിന് തോൽവി. 206 എന്ന വലിയ വിജയലക്ഷ്യം മുന്നോട്ട് വച്ച ബാഗ്ലൂരിന് പക്ഷേ വിജയം നേടാൻ കഴിഞ്ഞില്ല. പഞ്ചാബ് അവസാന ഓവറിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്ത ഫാഫ് 88 റൺസ് നേടി. കോഹ്ലി 41 റൺസുമായി പുറത്താകെ നിന്നു.
Advertisements
മറുപടിയിൽ അഗർവാളും ,ധവാനും രജപക്സയുമാണ് പഞ്ചാബിന്റെ തുടക്കം ഗംഭീരമാക്കിയത്. മുൻനിര തീർത്ത വെടിക്കെട്ട് മധ്യനിര കൂടി പിന്തുടർന്നതോടെ പഞ്ചാബിന് വിജയം എളുപ്പമായി. അവസാന ഓവറുകളിൽ ഓൾ റൗണ്ടർ ഒസീൻ സ്മിത്ത് തകർത്തിച്ചതോടെ പഞ്ചാബ് വളരെ വേഗം വിജയ തീരമണിഞ്ഞു.