അഹമ്മദാബാദ്: ഇന്ത്യയ്ക്ക് സെമി പ്രതീക്ഷ നൽകി വെസ്റ്റ് ഇൻഡീസിന് സൗത്താഫ്രിക്കയ്ക്ക് എതിരെ തോൽവി. ഒൻപത് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസിന് എതിരെ ദക്ഷിണാഫ്രിക്ക തോൽവി ഏറ്റുവാങ്ങിയത്. 20 ഓവറിൽ എട്ടു വിക്കറ്റിന് 176 റൺ നേടിയ വെസ്റ്റ് ഇൻഡീസിനെതിരെ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി ദക്ഷിണാഫ്രിക്ക വിജയം കൊയ്തു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാരായ കിംങും (21), ഹോപ്പും (16) വിൻഡീസിന് നൽകിയത്. രണ്ട് ഓവറിൽ 29 റണ്ണിൽ നിൽക്കെ ടീമിന്റെ തകർച്ചയും തുടങ്ങി. 29 ൽ ഹോപ്പും, 31 ൽ ഹെറ്റ് മെയറും(2) വീണു. 41 ൽ ബ്രണ്ടൻ കിംങും, 43 ൽ ചേസും (2) വീണതോടെ വെസ്റ്റ് ഇൻഡീസ് തകർച്ചയെ മുന്നിൽ കണ്ടു. സ്കോർ 60 വരെ എത്തിച്ച് റൂതർ ഫോർഡ് (12), 71 ൽ റോമൻ പവൽ (9), 83 ൽ മാത്യു ഫോർഡ് (11) എന്നിവർ കൂടി വീണതോടെ വിൻഡീസ് 100 കടക്കുമോ എന്നായി ആശങ്ക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഈ സമയം ക്രീസിൽ ഒന്നിച്ച ഹോൾഡറും (31 പന്തിൽ 49) , ഷെപ്പേർഡും (37 പന്തിൽ 52) നടത്തിയ കടന്നാക്രമണമാണ് വിൻഡിസിനെ രക്ഷിച്ചത്. 10 ഓവറിൽ 83 ന് ഏഴ് എന്ന നിലയിൽ നിന്ന വെസ്റ്റ് ഇൻഡീസിനെ രണ്ടു പേരും ചേർന്ന് 172 ൽ എത്തിച്ചു. തുടർന്നാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എൻഡിനി മൂന്നും, ബോഷും റബാൻഡയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ നൽകിയത്. 46 പന്തിൽ 82 റണ്ണുമായി ക്യാപ്റ്റൻ മാക്രം പുറത്താകാതെ നിന്നു. ഡിക്കോക്ക് 24 പന്തിൽ 47 റൺ എടുത്ത് പുറത്തായി. 28 പന്തിൽ 45 റണ്ണടിച്ച് പുറത്താകാതെ നിന്ന റിക്കിൾട്ടണും മാക്രവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം നൽകിയത്. വെസ്റ്റ് ഇൻഡീസിന് എതിരായ വിജയത്തോടെ ദക്ഷിണാഫ്രിക്ക നാല് പോയിന്റുമായി സെമി ഉറപ്പിച്ചു. തോൽവിയോടെ വെസ്റ്റ് ഇൻഡീസിന് അവസാന മത്സരത്തിൽ ഇന്ത്യയോട് വിജയിച്ചാൽ സെമി ഉറപ്പിക്കാം. എന്നാൽ, ഇന്ത്യയ്ക്ക് ഇനിയുള്ള രണ്ടു മത്സരങ്ങളും മികച്ച റൺ റേറ്റിൽ വിജയിച്ചാൽ മാത്രമേ സെമി ഉറപ്പിക്കാൻ സാധിക്കു.


