ഇന്ദ്രൻസിൻെറ ‘വാമനന്’ തമിഴിൽ റീമേക്ക് വരുന്നു

ഇന്ദ്രൻസിനെ നായകനാക്കി എബി ബിനിൽ സംവിധാനം ചെയ്ത ഹൊറർ സൈക്കോ ത്രില്ലർ ചിത്രം ‘വാമനന്’ തമിഴിൽ റീമേക്ക് വരുന്നു. ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. ചിത്രം കണ്ട് ഇഷ്‍ടപ്പെട്ട പ്രമുഖ തമിഴ് നടൻ തമിഴ് റീമേക്കിന് സമ്മതിക്കുകയായിരുന്നു. താരത്തിന്റെ വിവരങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

Advertisements

അരുൺ ശിവൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സീമ ജി നായർ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Hot Topics

Related Articles