ഐ.പി.എൽ താരലേലം ; ബെൻ സ്റ്റോക്ക്സ് ചെന്നൈ ടീമിൽ ; പണം വാരി ഓസ്‌ട്രേലിയയുടെ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍

കൊച്ചി: ഐപിഎല്‍ ലേലത്തില്‍ പണം വാരി ഓസ്‌ട്രേലിയയുടെ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഗ്രീനിനെ 17.5 കോടി രൂപയ്‌ക്ക് മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കടുത്ത വെല്ലുവിളി മറികടന്നാണ് 23കാരനെ മുംബൈ കൂടാരത്തിലെത്തിച്ചത്.

Advertisements

ഇംഗ്ലണ്ട് താരം ബെന്‍സ്റ്റോക്‌സിനെ 16.25 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. ലഖ്‌നൗ സൂപ്പര്‍ കിങ്‌സ് താരത്തിനായി അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറെ 5.75 കോടിക്ക് സഞ്‌ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. സിംബാബ്‌വെ താരം സിക്കന്ദര്‍ റാസയെ 50 ലക്ഷം രൂപയ്‌ക്ക് പഞ്ചാബ് സ്വന്തമാക്കി.

Hot Topics

Related Articles