വിജയം പ്രതീക്ഷിച്ച് പഞ്ചാബ് ; ഐ.പി.എല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ  നേരിടും ; മത്സരം രാത്രി 7.30 ന് ധര്‍മശാലയില്‍

സ്പോർട്സ് ഡെസ്ക്ക് : ഐ.പി.എല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ  നേരിടും. ധര്‍മശാലയില്‍ രാത്രി 7.30നാണ് മത്സരം നടക്കുക. ഇന്ന് വിജയിച്ചാല്‍ പഞ്ചാബ് അഞ്ചാം സ്ഥാനത്തെത്തും. നേരത്തെ പുറത്തായിക്കഴിഞ്ഞ ഡല്‍ഹിക്ക് ഒരു ജയം കൊണ്ട് പ്രത്യേകിച്ച്‌ ഗുണം ഇല്ലെങ്കിലും അവസാന സ്ഥാനം മെച്ചപ്പെടുത്താം.

Advertisements

12 പോയിന്റുകളോടെ നിലവില്‍ എട്ടാം സ്ഥാനത്താണ് പഞ്ചാബ്. രണ്ട് തുടര്‍ വിജയങ്ങളുമായി തുടക്കം കുറിച്ച പഞ്ചാബ് പിന്നീട് അസ്ഥിര പ്രകടനങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇതിനു മുന്‍പത്തെ ഡല്‍ഹിയുമായിത്തന്നെ നടന്ന മത്സരത്തില്‍ പഞ്ചാബ് 31 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയിരുന്നു. ഇത് ആത്‌മവിശ്വാസം പകരുന്ന ഒന്നാണ്. പ്രഭ്സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ, ലിയാം ലിവിങ്ങ്സ്റ്റണ്‍, ഹര്‍പ്രീത് ബ്രാര്‍, നതാന്‍ എല്ലിസ് തുടങ്ങിയ താരങ്ങള്‍ നല്ല പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നത്തെ ടീമില്‍ മാറ്റമുണ്ടായേക്കില്ല.
ഡല്‍ഹിയെ സംബന്ധിച്ച്‌ മധ്യനിരയിലാണ് നിരാശ. ബൗളിംഗ് നിര ഭേദപ്പെട്ടതാണ്. ഇഷാന്ത് ശര്‍മ, കുല്‍ദീപ് യാദവ്, ഖലീല്‍ അഹ്‌മദ്, അക്സര്‍ പട്ടേല്‍ തുടങ്ങി നല്ല ബൗളര്‍മാര്‍ ഉണ്ട്. ലളിത് യാദവിനും അവസരം നല്‍കിയേക്കും.

Hot Topics

Related Articles