എലിമിനേറ്ററിൽ ലക്നൗവിന് വീണ്ടും കാലിടറുമോ! ആറാം കപ്പ് ലക്ഷ്യമാക്കി ഇറങ്ങുന്ന മുംബൈയ്ക്ക് ഭാഗ്യം വീണ്ടും തുണയാകുമോ! ഐപിഎൽ എലിമിനേറ്ററിൽ ഇന്ന് ലക്നൗവും മുംബൈയും നേർക്കുനേർ

സ്പോർട്സ് ഡെസ്ക്ക് : ഐപിഎല്‍ പ്ലേ ഓഫില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ ജയൻ്റ്സിനെ നേരിടും. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീമുകളില്‍ ഒന്നാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യൻസ്.അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ ഏക ടീമായ മുംബൈ ഇത്തവണ ഭാഗ്യത്തിൻ്റെ ആനുകൂല്യത്തിലോണ് പ്ലേ ഓഫിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ ഗുജറാത്ത് ബാംഗ്ലൂരിനെ തോല്‍പിച്ചതാണ് മുംബൈക്ക് തുണയായത്.

Advertisements

രണ്ട് ഐപിഎല്ലുകള്‍ മാത്രമാണ് ഈ സീസണിൽ ലക്നൗ കളിച്ചിട്ടുള്ളത്. എന്നാല്‍ രണ്ട് സീസണിലും അവര്‍ പ്ലേ ഓഫിലെത്തി. കഴിഞ്ഞ തവണ എലിമിനേറ്ററില്‍ ബാംഗ്ലൂരിനോടു തോറ്റാണ് ലക്നൗ പുറത്തേക്ക് പോയത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ രാത്രി 7: 30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്ന ടീം പ്ലേഓഫ് രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.ഇന്നലെ നടന്ന ഒന്നാം ക്വാളിഫയറില്‍ 15 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ തോല്‍പ്പിച്ച്‌ ഫൈനലില്‍ കടന്നിരുന്നു.

Hot Topics

Related Articles