ലഖ്നൗ: ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് എതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആംകൃഷ് രഘുവന്‍ഷി ഒബ്സ്ട്രക്റ്റിംഗ് ദ ഫീല്‍ഡ് നിയമപ്രകാരം പുറത്തായത് വലിയ വിവാദത്തിന് തിരികൊളുത്തി. ഇന്ന് നടന്ന മത്സരത്തിലെ അഞ്ചാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രിന്‍സ് യാദവ് എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തില്‍ ഒരു സിംഗിളിനായി രഘുവന്‍ഷി ശ്രമിച്ചെങ്കിലും നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന കാമറൂണ്‍ ഗ്രീന്‍ അത് നിരസിച്ചു.
ഉടന്‍ തന്നെ തിരികെ ക്രീസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച രഘുവന്‍ഷിയെ മുഹമ്മദ് ഷമിയുടെ ത്രോ സ്റ്റംപിലേക്കായിരുന്നു. എന്നാല്‍ രഘുവന്‍ഷി ഡൈവ് ചെയ്യുമ്ബോള്‍ പന്ത് ദേഹത്ത് തട്ടുകയായിരുന്നു. ലഖ്നൗ താരങ്ങളുടെ അപ്പീലിനെത്തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയ ടിവി അംപയര്‍, താരം ബോധപൂര്‍വം തടസ്സപ്പെടുത്തിയെന്ന് വിധിച്ച് ഔട്ട് നല്‍കുകയായിരുന്നു. വീഡിയോ..

