പനജി: ഐ.എസ്.എല്ലിൽ മുംബൈ സിറ്റി എഫ്.സി – കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം മാറ്റി വച്ചു. കേരള ബ്ലാസ്റ്റേഴ്‌സിനു കളിക്കാൻ ആവശ്യമായ താരങ്ങളില്ലാത്ത സാഹചര്യത്തിലാണ് കളി മാറ്റി വച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രിയിലാണ് മത്സരം നടക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ബ്ലാസ്റ്റേഴ്‌സ് താരങ്ങളിൽ പലർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മത്സരം മാറ്റി വയ്ക്കുകയായിരുന്നു. തുടർന്നാണ് മത്സരം മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.
ബ്ലാസ്റ്റേഴ്‌സ് താരങ്ങളിൽ ആറു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നു ദിവസമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരിശീലനത്തിനായി ഇറങ്ങിയിരുന്നില്ല. ഇതേ തുടർന്നു മത്സരം മാറ്റി വയ്ക്കണമെന്നു ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തീരുമാനം ഇന്നത്തേയ്ക്കു മാറ്റി വയ്ക്കുകയായിരുന്നു. തുടർന്നാണ് മത്സരം മാറ്റി വയ്ക്കാൻ ഇപ്പോൾ തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
11 മത്സരങ്ങൾ ലീഗിൽ പൂർത്തിയായപ്പോൾ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. മത്സരത്തിൽ ഇതുവരെ മൂന്നു കളികളാണ് കൊവിഡിനെ തുടർന്നു മാറ്റി വച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മത്സരങ്ങൾ ഇനി എങ്ങിനെ പുരോഗമിക്കുമെന്നാണ് ആരാധകർ ആശങ്കകളോടെ കാത്തിരിക്കുന്നത്.