ദുബായിൽ നിന്ന് കാണാതായ എട്ട് കാസര്‍ഗോഡ് സ്വദേശികള്‍ ഐഎസില്‍ ചേര്‍ന്നതായി സൂചന

ദുബായില്‍ നിന്ന് കാണാതായ എട്ട് കാസര്‍ഗോഡ് സ്വദേശികള്‍ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി സൂചന.തൃക്കരിപ്പൂർ സ്വദേശികളായ കുട്ടികള്‍ ഉള്‍പ്പെടുന്ന ആറംഗ കുടുംബവും പടന്ന സ്വദേശികളായ രണ്ട് പേരുമാണ് കാണാതായിരുന്നത്. ഇവര്‍ യമനില്‍ എത്തിയിരുന്നതായി കേന്ദ്ര രഹസ്യ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

വര്‍ഷങ്ങളായി ദുബായില്‍ താമസിച്ചിരുന്ന കുടുംബം സൗദി വഴിയാണ് യമനില്‍ എത്തിയത്. പടന്ന സ്വദേശികളായ രണ്ടുപേരില്‍ ഒരാള്‍ സൗദി വഴിയും മറ്റൊരാള്‍ ഒമാനില്‍ നിന്നുമാണ് പോയത്. പ്രത്യേക അന്വേഷണസംഘം തൃക്കരിപ്പൂരിലെത്തി അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles