ബഫര്‍സോണ്‍ ആശങ്ക ദൂരീകരിക്കണം: രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഉപഗ്രഹ ഭൂപടവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ജനങ്ങളില്‍ ഉടലെടുത്ത ആശങ്കകളും ഭീതികളും അകറ്റുന്നതിന് ഇടപെടണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം പി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു.

കേരള സര്‍ക്കാര്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദഗ്ദ്ധ സമിതി അതിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭൂപടത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമിയുടെ സര്‍വേ നമ്പര്‍ അടക്കമുള്ള വിവരങ്ങളും അതിലെ കെട്ടിടങ്ങളുടെയും മറ്റ് നിര്‍മാണ പ്രവര്‍ത്തികളുടെയും വിവരങ്ങളും നല്‍കുന്നുണ്ട്. ഈ വിവരങ്ങള്‍ സംബന്ധിച്ച് അതില്‍ ഉള്‍പ്പെട്ട താമസക്കാരില്‍ ആശങ്കയുണ്ട്.

ഭൂമി പൂര്‍ണ്ണമായോ ഭാഗികമായോ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയില്‍ വരുന്ന നിവാസികള്‍ അത് അവരുടെ ജീവിതത്തിലും ഉപജീവനമാര്‍ഗത്തിലും ഉണ്ടാക്കാന്‍ സാധ്യതയുള്ള ആഘാതത്തില്‍ വിഷമത്തിലാണ്. പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും രാഹുല്‍ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles