ഐ എസ് എൽ പുതിയ സീസണ് ഇന്ന് തുടക്കം : സാൾട്ട് ലേക്കിൽ മോഹൻ ബഗാനും മുംബൈയും ഏറ്റുമുട്ടും 

മുംബൈ :  ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം പതിപ്പിന് ഇന്ന് രാത്രി കിക്കോഫ്. നിലവിലെ ചാമ്ബ്യൻമാരായ മുംബയ് സിറ്റി എഫ്സിയും ഐ.എസ്. എല്‍ ഷീല്‍ഡ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയ‌്ന്റ്സുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ബഗാന്റെ തട്ടകമായ സാള്‍ട്ട് ലേക്കില്‍ രാത്രി 7.30 മുതാലാണ് പോരാട്ടം.

Advertisements

13 ടീമുകള്‍ ഇത്തണ പതിമ്മൂന്ന് ടീമുകളാണ് കളത്തിലിറങ്ങുന്നത്. മുഹമ്മദൻസ് സ്പോർട്ടിംഗാണ് പുതുമുഖം. കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാമ്ബ്യൻമാരായ മുഹമ്മദൻസിന് ഐ.എസ്. എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. ഐലീഗ് ചാമ്ബ്യന്മാരായതിനെ തുടർന്ന് ഐ.എസ്. എല്ലിലേക്ക് പ്രമോഷൻ ലഭിക്കുന്ന രണ്ടാമത്തെ ടീമാണ് മുഹമ്മദൻസ്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് എഫ് സിയും ഇങ്ങനെ സ്ഥാനക്കയറ്റം കിട്ടി ഐ.എസ് എല്ലില്‍ എത്തിയിരുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷീല്‍ഡും കിരീടവും

ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്ത് വരുന്ന ടീമിനാണ് ഐ.എസ്.എല്‍ ഷീല്‍ഡ് ലഭിക്കുന്നത്. അവർക്ക് എ.എഫ്.സി ചാമ്ബ്യൻസ് ലീഗിലേക്കും യോഗ്യത ലഭിക്കും. ലീഗ് ഘട്ടത്തിലെ ആദ്യ ആറ് സ്ഥാനക്കാരാണ് ഐ.എസ്.എല്‍ കപ്പിനായി മത്സരിക്കുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ നേരിട്ട് സെമിയില്‍ എത്തും. 

പുതിയ 

നിയമങ്ങള്‍

തലയ്ക്ക് പരിക്കേറ്റാല്‍ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം നടപ്പാക്കും. എല്ലാ ക്ലബുകള്‍ക്കും ഇന്ത്യക്കാരനായ സഹപരിശീലകൻ ഉണ്ടായിരിക്കണം. പ്രധാന പരിശീലകന്റെ അഭാവത്തില്‍ ടീമിന്റെ ചുമതല ഇന്ത്യൻ സഹപരിശീലകന് ആയിരിക്കും.

ചുവപ്പ് കാർഡിനെതിരെ ടീമിന് അപ്പീല്‍ നല്‍കാനാകും എന്ന സുപ്രധാന നിയമവും ഇത്തവണ മുതലുണ്ട്. 

Hot Topics

Related Articles