ഇസ്രയേലിനെ പിന്തുണച്ച പ്രധാനമന്ത്രിക്കെതിരെ ഡിവൈഎഫ്‌ഐ ; ചരിത്രം നോക്കാതെ ഏകപക്ഷീയമായി പിന്തുണ പ്രഖ്യാപിച്ചത് ദൗര്‍ഭാഗ്യകരമെന്ന് വി കെ സനോജ്

തിരുവനന്തപുരം : ഹമാസിനെതിരെയുള്ള പോരാട്ടത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ.ഇസ്രയേല്‍ – പലസ്തീൻ സംഘര്‍ഷത്തിന്റെ ചരിത്രം നോക്കാതെയാണ് പ്രധാനമന്ത്രി ഏകപക്ഷീയമായി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചത്. ഇത് ദൗര്‍ഭാഗ്യകരമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് കുറ്റപ്പെടുത്തി. പ്രശ്ന പരിഹാരത്തിനായി യുഎൻ നിര്‍ദ്ദേശിച്ചിട്ടുള്ള ദ്വിരാഷ്ട്ര വാദം എന്ന ആശയം നടപ്പാക്കാനാണ് ഇന്ത്യ ആവശ്യപ്പെടേണ്ടതെന്നും ഡിവൈഎഫ്‌ഐ നേതൃത്വം വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.

Advertisements

പശ്ചിമേഷ്യ വലിയ സംഘര്‍ഷ ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ സമാധാനം സ്ഥാപിക്കുക, മാനവികതയുടെ ശത്രു അധിനിവേശമാണ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. അവിടെ പലസ്തീൻ ജനതയ്ക്കു നേരെ കുടിയാൻ കടന്നാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ കടന്നാക്രമണം അവസാനിപ്പിക്കേണ്ടതുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാത്രമല്ല, കടന്നാക്രമണം എന്നു പറയുമ്ബോള്‍ പലസ്തീൻ നടത്തിയിട്ടുള്ള പ്രത്യാക്രമണവുമുണ്ട്. പ്രത്യാക്രമണം നടത്തേണ്ടിവന്ന ഒരു സാഹചര്യംഇസ്രയേല്‍ വര്‍ഷങ്ങളായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സംഘര്‍ഷത്തിന്റെയെല്ലാം ഭാഗമായി നിരവധി ആളുകള്‍, പ്രത്യേകിച്ചും കുട്ടികള്‍ കൊല ചെയ്യപ്പെടുകയാണ്. വളരെ ദാരുണമായ വാര്‍ത്തകളും ചിത്രങ്ങളുമാണ് ഈ പ്രദേശങ്ങളില്‍നിന്ന് നമുക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ട് ഈ സംഘര്‍ഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. ഈ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാൻ യുഎൻ നേരത്തേ പ്രഖ്യാപിച്ച ദ്വിരാഷ്ട്ര വാദം എന്ന ആശയം അടിയന്തരമായി നടപ്പാക്കണം എന്നാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെടേണ്ടത്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി അവിടെയുള്ള സംഘര്‍ഷത്തിന്റെ ചരിത്രത്തെയൊന്നും കാണാതെ ഏകപക്ഷീയമായി ഇസ്രയേലിന് പിന്തുണ കൊടുത്ത നിര്‍ഭാഗ്യകരമായ സംഭവമൊക്കെ ഇവിടെ ഉണ്ടായി.’

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.