“വിവാദത്തിന്റെ ആവശ്യമില്ല, “ശിവശക്തി” എന്ന പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്; ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ട് , ക്ഷേത്ര സന്ദർശനം വ്യക്തിപരമായ കാര്യം” : ഐ.എസ്.ആര്‍.ഒ ചെയർമാൻ എസ്. സോമനാഥ്

തിരുവനന്തപുരം: ചന്ദ്രനിൽ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിടാൻ രാജ്യത്തിന് അവകാശമുണ്ടെന്നും, മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടുണ്ടെന്നും ഇതിന്റെ പേരിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും ഐഎസ്ആര്‍ഒ ചെയർമാൻ എസ് സോമനാഥ്. ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്നും ക്ഷേത്ര സന്ദർശനം വ്യക്തിപരമായ കാര്യമാണെന്നും എസ് സോമനാഥ് പ്രതികരിച്ചു.

Advertisements

ചന്ദ്രയാൻ 3 കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും, പല വിലപ്പെട്ട വിവരങ്ങളും ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞരുടെ അവലോകനങ്ങൾക്ക് ശേഷം നിഗമനങ്ങൾ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രയാൻ മൂന്ന് ദൗത്യം നൂറ് ശതമാനം വിജയമാണെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും സോമനാഥ് അറിയിച്ചു. ചിത്രങ്ങളെക്കാൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത് പരീക്ഷണ ഉപകരണങ്ങളിൽ നിന്നുള്ള ശാസ്ത്രീയ വിവരങ്ങൾക്കാണെന്നും സോമനാഥ് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 പേടകം തയ്യാറാണ്. ഉപഗ്രഹത്തെ വിക്ഷേപണവാഹനുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. വിക്ഷേപണ തീയതി ഉടൻ പ്രഖ്യാപിക്കും. ഗഗൻയാൻ പദ്ധതിയിലെ നിർണായക ദൗത്യവും ഉടൻ ഉണ്ടാകുമെന്നും ജിഎസ്എൽവി, എസ്എസ്എൽവി വിക്ഷേപണങ്ങളും പിന്നാലെ നടക്കുമെന്നും സോമനാഥ് അറിയിച്ചു. ജപ്പാനുമായി ചേർന്നുള്ള ലൂപ്പെക്സ് ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles