ഇസ്രയേല്‍ – ഇറാൻ സംഘർഷം : ടെല്‍ അവീവിലേക്കുള്ള വിമാന സർവീസുകള്‍ നിറുത്തിവയ്ക്കുമെന്ന് എയർ ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രയേല്‍ നഗരമായ ടെല്‍ അവീവിലേക്കുള്ള വിമാന സർവീസുകള്‍ താത്കാലികമായി നിറുത്തിവയ്ക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു, ഇസ്രയേല്‍ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ന്യൂഡല്‍ഹിക്കും ടെല്‍ അവീവിനുമിടയില്‍ ആഴ്ചയില്‍ നാലു സർവീസുകളാണ് എയർ ഇന്ത്യ നടത്തിയിരുന്നത്. ഇസ്രയേല്‍ ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിറുത്തി വച്ചിരുന്ന സർവീസുകള്‍ മാർച്ച്‌ മൂന്നിനാണ് എയർ ഇന്ത്യ പുനരാരംഭിച്ചത്.

അതേസമയം ഇസ്രയേലിലെ എല്ലാ ഇന്ത്യൻ പൗരൻമാരും ജാഗ്രത പാലിക്കാനും അധികൃതർ നല്‍കിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങള്‍ പാലിക്കാനും ഇന്ത്യൻ എംബസി നിർദ്ദേശം നല്‍കി..അടിയന്തര സഹായത്തിന് 24 മണിക്കൂറും ബന്ധപ്പെടാവുന്ന എമർജൻസി ഹെല്പ് ലൈൻ നമ്ബരും എംബസി പുറത്തിറക്കി. +972-547520711, +972-543278392 എന്നി നമ്ബരുകളിലും [email protected] ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. എംബസിയില്‍ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ ഉടൻ രജിസ്റ്റർ ചെയ്യണമെന്നും എംബസി നിർദ്ദേശം നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇറാഖ്, ജോർദാൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളും ഇസ്രയേലിലേക്കുള്ള വ്യോമഗതാഗതം നിറുത്തിവച്ചിട്ടുണ്ട്. ടെല്‍ അവീവ്, എർബില്‍, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഓസ്ട്രിയൻ എയർലൈൻസും നിറുത്തി വച്ചു. എമിറേറ്റ്സ് എയർലൈൻസും ചില വിമാന സർവീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Hot Topics

Related Articles