മദ്ധ്യവേനല്‍ അവധി കഴിയുംവരെ ഫ്ളക്സി നിരക്ക് ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി

കൊല്ലം: അന്യസംസ്ഥാന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, മദ്ധ്യവേനല്‍ അവധി കഴിയുംവരെ ഫ്ളക്സി നിരക്ക് ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി.
മേയ്, ജൂണ്‍, ജൂലായ് മാസങ്ങളിലാണ് പ്രത്യേക നിരക്ക്. അന്തർസംസ്ഥാന ബസുകളുടെ ടിക്കറ്റ് നിരക്ക് ക്രമീകരിക്കുന്ന സംവിധാനമാണ് ഫ്‌ളക്‌സി ചാർജ്. യാത്രക്കാർ കുറവുള്ള ചൊവ്വ മുതല്‍ വ്യാഴം വരെ 15 ശതമാനം വരെ നിരക്ക് കുറച്ചും വെള്ളി മുതല്‍ തിങ്കള്‍ വരെ 30 ശതമാനം വരെ ഉയർന്ന നിരക്കിലുമാവും സർവീസ്. അന്യസംസ്ഥാന യാത്രക്കാർ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത് തടയുക എന്നതാണ് ലക്ഷ്യം. ഇതിനേക്കാള്‍ ഉയർന്ന നിരക്കാണ് സ്വകാര്യ ബസുകള്‍ക്ക്.

കഴിഞ്ഞ മാസം ഫിനാൻഷ്യല്‍ അഡ്വൈസർ ആൻഡ് ചീഫ് അക്കൗണ്ട്സ് ഓഫീസറുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. വരുമാന വർദ്ധനവാണ് ലക്ഷ്യം. എ.സി, എക്സ്‌പ്രസ്, ഡീലക്സ് ഉള്‍പ്പെടെയുള്ള ബസുകളില്‍ നിരക്ക് വർദ്ധനയുണ്ടാകും. മുമ്ബ് ഓണം, ക്രിസ്‌മസ് നാളുകളില്‍ ഇതേ മാതൃകയില്‍ നിരക്ക് ഏർപ്പെടുത്തിയതിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഫ്ളക്സി നിരക്ക് ഈടാക്കുന്ന ദിവസങ്ങളില്‍ ഓണ്‍ലൈൻ റിസർവേഷൻ മാത്രമാണ് അനുവദിക്കുക. ബംഗളൂരു, ചെന്നൈ, മൈസുരു എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സർവീസുകള്‍ നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരക്ക് കുറഞ്ഞാല്‍ കുറഞ്ഞ നിരക്ക്

 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളില്‍ സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്‌പ്രസ് എന്നിവയില്‍ സാധാരണ നിരക്കായിരിക്കും

 ആദ്യ നാല് ദിവസങ്ങളിലെ റിസർവേഷൻ അനുസരിച്ച്‌ ആളുകള്‍ തികഞ്ഞില്ലെങ്കില്‍ കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിക്കേ് പ്രത്യേക ഫെയർസ്റ്റേജ്

 ഒരു മാസം മുമ്ബ് വരെ ഓണ്‍ലൈനിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കും

 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളില്‍ കൂടുതല്‍ പേരെ ആകർഷിക്കാൻ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന എ.സി സ്ലീപ്പർ, മള്‍ട്ടി ആക്സില്‍, എ.സി സീറ്റർ എന്നിവയില്‍ 15 ശതമാനം നിരക്കിളവ് അനുവദിക്കും.

Hot Topics

Related Articles