“ഇന്ത്യക്ക് പ്രത്യേക പരിഗണനയില്ല, കൊലപാതക അന്വേഷണവുമായി ഇന്ത്യ സഹകരിക്കണം” : അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ

ന്യൂയോര്‍ക്ക്: ഖലിസ്ഥാൻ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്ന് അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ. ഇന്ത്യക്ക് പ്രത്യേക പരിഗണനയില്ലെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കയുടെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കുമെന്നും സുള്ളിവൻ പറഞ്ഞു. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സുള്ളിവന്റെ പ്രതികരണം.

Advertisements

കാനഡയുടെ ആരോപണങ്ങളിൽ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും ജേക്ക് സുള്ളിവൻ കൂട്ടിച്ചേർത്തു. ഉന്നതതലങ്ങളിൽ ഇതുസംബന്ധിച്ച് ആശയവിനിമയം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-കാനഡ തർക്കം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കാനഡയെ പിന്തുണച്ച് വീണ്ടും അമേരിക്ക രംഗത്ത്‌ വന്നിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്നും ഇതിന് ഇലക്ട്രോണിക് തെളിവുണ്ടെന്നുള്ള അവകാശവാദവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. തെളിവുകൾ കാണിച്ചാൽ അന്വേഷണത്തോട് സഹകരിക്കാമെന്ന ഇന്ത്യയുടെ പ്രതികരണത്തിനായിരുന്നു ട്രൂഡോയുടെ മറുപടി.

Hot Topics

Related Articles