വലിയ പരാജയത്തിൽ ചെറിയ ഒരു ആശ്വാസം : ജയനഗർ റീ കൗണ്ടിങ്ങിൽ ബിജെപി സ്ഥാനാ‍ർത്ഥി സി കെ രാമമൂർത്തിക്ക് വിജയം

ബംഗളുരു : ക‍ർണാടകയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി പരാജയപ്പെട്ട ബി.ജെ.പിക്ക് ചെറിയ ആശ്വാസമായി ജയനഗർ. ജയന​ഗറിൽ നടന്ന റീ കൗണ്ടിങ്ങിൽ ബിജെപി സ്ഥാനാ‍ർത്ഥി സി കെ രാമമൂർത്തി വിജയിച്ചു. 16 വോട്ടിനാണ് ഇദ്ദേഹം ജയനഗറിൽ നിന്ന് വിജയിച്ചത്.

കർണാടകയിൽ ഏറ്റ വലിയ പരാജയത്തോടെ ദക്ഷിണേന്ത്യയിൽ കൈവശമുണ്ടായിരുന്ന ഏകസംസ്ഥാനവും ബിജെപിയെ കൈയ്യിൽ നിന്നും നഷ്ടമായി. സംസ്ഥാനം നിലനിർത്താനായി നരേന്ദ്രമോദിയും അമിത് ഷായും രം​ഗത്തിറങ്ങി എങ്കിലും ഫലം വന്നപ്പോൾ വെറും 65 സീറ്റിലേക്ക് ബിജെപി ചുരുങ്ങിയ കാഴ്ചയാണ് കാണാൻ സാധിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കർണാടകയിലുള്ള കോൺഗ്രസിന്റെ തിരിച്ചു വരവ് രാജ്യത്താകെ പ്രതിഫലിക്കുന്നമെന്ന വിശ്വാസത്തിലാണ് നേതാക്കൾ.

കർണാടകയിൽ ഏറ്റ വലിയ പരാജയത്തോടെ ദക്ഷിണേന്ത്യയിൽ കൈവശമുണ്ടായിരുന്ന ഏകസംസ്ഥാനവും ബിജെപിയെ കൈയ്യിൽ നിന്നും നഷ്ടമായി. സംസ്ഥാനം നിലനിർത്താനായി നരേന്ദ്രമോദിയും അമിത് ഷായും രം​ഗത്തിറങ്ങി എങ്കിലും ഫലം വന്നപ്പോൾ വെറും 65 സീറ്റിലേക്ക് ബിജെപി ചുരുങ്ങിയ കാഴ്ചയാണ് കാണാൻ സാധിച്ചത്.

Hot Topics

Related Articles