ജന്മാഷ്ടമി ആഘോഷങ്ങൾ; ഇന്ത്യയില്‍ നടന്നത് 25000 കോടിയുടെ വമ്പൻ ബിസിനസ് നേട്ടമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : ജന്മാഷ്ടമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടന്നത് വമ്പൻ ബിസിനസ് നേട്ടമെന്ന് റിപ്പോർട്ട്. കോണ്‍ഫെഡറേഷൻ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) കണക്കനുസരിച്ച്‌ ജന്മാഷ്ടമി ആഘോഷങ്ങള്‍ രാജ്യത്തിന് നേടിത്തന്നത് 25,000 കോടിയുടെ ബിസിനസാണ്. വർഷത്തിലെ ഏറ്റവും വാണിജ്യപരവും, സജീവവുമായ സമയമായിരുന്നു ജന്മാഷ്ടമി എന്നാണ് റിപ്പോർട്ട്.

Advertisements

ജന്മാഷ്ടമി വേളയില്‍, പൂക്കള്‍, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, വെണ്ണ, ഉണങ്ങിയ പഴങ്ങള്‍, ദേവതകളുടെ വസ്ത്രങ്ങള്‍, അലങ്കാരവസ്തുക്കള്‍, ഉപവാസ പലഹാരങ്ങള്‍, പാല്‍, തൈര്, എന്നിവയില്‍ വലിയ തോതിലുള്ള വില്‍പ്പന നടന്നതായി സിഎഐടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു. സനാതന സംസ്ക്കാരത്തിന്റെ ഭാഗമായ ജന്മാഷ്ടമി പോലുള്ള ഉത്സവങ്ങള്‍ രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ഖണ്ഡേല്‍വാള്‍ പറഞ്ഞു. ജന്മാഷ്ടമി രാജ്യത്തുടനീളം വളരെ ആവേശത്തോടെയാണ് ആഘോഷിച്ചത്, പ്രത്യേകിച്ച്‌ ഉത്തരേന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും, ഗംഭീര ആഘോഷങ്ങളാണ് നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുകൊണ്ട് തന്നെ വാണിജ്യപരമായി ഏറെ നേട്ടമുണ്ടായതും ആ സംസ്ഥാനങ്ങളിലാണെന്ന് സിഎഐടിയുടെ ദേശീയ പ്രസിഡൻ്റ് ബിസി ഭാരതിയ പറഞ്ഞു. ഈ മാസം ആദ്യം രക്ഷാബന്ധൻ ദിനത്തില്‍ രാജ്യത്തുടനീളം 12,000 കോടി രൂപയുടെ ഉത്സവ വ്യാപാരം സിഎഐടി പ്രതീക്ഷിച്ചിരുന്നു. 2022-ല്‍, രക്ഷാബന്ധൻ ദിനത്തില്‍ ബിസിനസ്സ് ഏകദേശം 7,000 കോടി രൂപയായിരുന്നു. 2021ല്‍ ഇത് 6,000 കോടി രൂപയായിരുന്നു. 2020ല്‍ 5,000 കോടിയും, 2019ല്‍ ഇത് 3,500 കോടിയുമായിരുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു.

Hot Topics

Related Articles