പെരുമ്പാവൂർ : ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ സ്റ്റേഡി സർക്കിൾ 2026 മെയ് 31ന് ഇരിങ്ങോൾ എസ്.എൻ.ഡി.പി ശാഖ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകനായ കബീർ റഹ്മാൻ പെരുമ്പാവൂർന് കാരുണ്യ ദീപം പുരസ്കാരം എം.എൽ.എ മനോജ് മുത്തേടൻ പുരസ്കാരം നൽകി ആദരിച്ചു.
സമൂഹത്തിലെ വിവിധ മേഘലകളിൽ വർഷങ്ങളായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഈ അധ്യയന വർഷത്തിൽ മാത്രം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 54 കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ ബാഗ്, കുട,ബുക്കുകൾ മറ്റ് പഠനോപകരണങ്ങൾ സഹിതം അർഹരായ കുട്ടികൾക്കു നൽകുകയും,
കിടപ്പ് രോഗികൾക്കും, കുടുംബങ്ങൾക്കും നൽകിയ സഹായങ്ങൾ, വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം എന്നിവ പരിഗണിച്ചാണ് കബീർ റഹ്മാനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടികൾക്കും അനുമോദന സമ്മേളനത്തിനും ശേഷമാണ് പുരസ്കാര സമർപ്പണം നടന്നത്. ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു. പുരസ്കാരം ഏറ്റുവാങ്ങിയ കബീർ റഹ്മാൻ സമൂഹത്തിന്റെ നന്മയ്ക്കായി ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് അറിയിച്ചു.
ചടങ്ങിൽ പങ്കെടുത്തവർ കബീർ റഹ്മാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും, സമൂഹത്തിന് മാതൃകാപരമായ സേവനങ്ങൾ തുടരാൻ ആശംസകൾ നേർക്കുകയും ചെയ്തു.


