ഗൂഗിളില്‍ നിന്നും രാജിവെച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ് ഫാദര്‍ ‘ജെഫ്രി ഹിന്റണ്‍’ ; രാജി എ.ഐയുടെ അപകട സാധ്യതകളെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാൻ

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ് ഫാദര്‍ ജെഫ്രി ഹിന്റണ്‍ ഗൂഗിളില്‍ നിന്നും രാജിവെച്ചു. എ.ഐയുടെ അപകട സാധ്യതകളെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാൻ വേണ്ടിയാണ് ജോലി ഉപേക്ഷിക്കുന്നുവെന്ന് ഹിന്റൺ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Advertisements

‘ഇന്നത്തെ ന്യൂയോർക്ക് ടൈംസിൽ കേഡ് മെറ്റ്സ് പറയുന്നത് ഗൂഗിളിനെ വിമർശിക്കുന്നതിന് വേണ്ടിയാണ് ഞാൻ രാജിവെച്ചതെന്നാണ്. എ.ഐയുടെ അപകട സാധ്യതകളെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാൻ വേണ്ടിയാണ് ഗൂഗിളിൽ വിട്ടത്. ഗൂഗിളിനെ ഇത് എങ്ങനെ ബാധിക്കുന്നുവെന്നത് പരിഗണിച്ചിട്ടില്ല. ഗൂഗിൾ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചത്’, ഹിന്റൺ ട്വീറ്റ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടങ്ങൾ എന്തായിരിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയും. അതിൽ ചിലത് തികച്ചും ഭയാനകമാണെന്നും ഹിൻ്റൺ പറഞ്ഞു. ഇപ്പോൾ, അവർ നമ്മളെക്കാൾ ബുദ്ധിയുള്ളവരല്ല. എന്നാൽ അവർ ഉടൻ തന്നെ ബുദ്ധിയുള്ളവരാകുമെന്നാണ് കരുതുന്നുവെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles