“തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനാകില്ല, ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗം” : അനുമതി നൽകി സുപ്രീംകോടതി

ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും, ഇത് സംബന്ധിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനാകില്ലെന്നും
സുപ്രീംകോടതി. ജെല്ലിക്കെട്ടിന് അനുമതി നല്‍കി കൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Advertisements

തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ടെന്ന് നിയമസഭ പ്രഖ്യാപിക്കുപ്പോള്‍ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാകില്ല. നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. അതില്‍ തെറ്റുണ്ടെന്ന് കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2014ല്‍ സുപ്രീംകോടതി നിരോധിച്ച ജെല്ലിക്കെട്ടിനെ മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരെയായിരുന്നു ഹര്‍ജികള്‍. പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് ഉള്‍പ്പടെയുള്ള സംഘടനകളാണ് ഹർജി നൽകിയത്.

Hot Topics

Related Articles