കോട്ടയത്തെ ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 20 നാള്‍ കൂടി ; ജാഗ്രത പ്രീമിയര്‍ ലീഗ് താര ലേലം ഏപ്രില്‍ 30ന്

ന്യൂസ് ഡെസ്‌ക്ക് : ജാഗ്രത ന്യൂസ് ലൈവ് സംഘടിപ്പിക്കുന്ന ജാഗ്രത പ്രീമിയര്‍ ലീഗിന്റെ താര ലേലം ഈ മാസം 30 ന് കോട്ടയം ഐഎംഎ ഹാളില്‍ നടക്കും. 12 ടീമുകള്‍ക്കായി 120 താരങ്ങളാണ് ലേലത്തില്‍ ഉണ്ടാവുക. നിലവില്‍ താരങ്ങളുടെ രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തിലാണ്.

കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ മെയ് 11, 12 തീയതികളിലായാണ് മത്സങ്ങള്‍ നടക്കുന്നത്. ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നായി 12 ടീമുകളും 144 ഓളം ക്രിക്കറ്റ് താരങ്ങളും ഈ ക്രിക്കറ്റ് മാമാങ്കത്തില്‍ അണിനിരക്കും. വിജയികളെ കാത്തിരിക്കുന്നത് 50000 , 30000, 11000 വിവിധ ട്രോഫികള്‍ എന്നിങ്ങനെയുള്ള സമ്മാനങ്ങളാണ്.

Hot Topics

Related Articles