ജോബിയുടെ മാതൃസ്നേഹത്തിന് ഒരുമയുടെ സ്നേഹസ്പർശം 

ഞീഴൂർ :  ഒരുമ ചാരിറ്റബിൾ സൊസൈറ്റി കുറവിലങ്ങാട്, കടുത്തുരുത്തി പഞ്ചായത്തുകളിൽ രോഗികൾക്ക് ചികിത്സാ സഹായം നൽകി. കുറവിലങ്ങാട് പഞ്ചായത്തിൽ വർഷങ്ങളായി  കിഡ്നി രോഗത്താൽ ബുദ്ധിമുട്ടുന്ന തോട്ടുവ അമ്പലത്തറ പെണ്ണമ്മ ചക്കോക്ക് രണ്ടാം ഘട്ട ചികിത്സാ സഹായമാണ് ഒരുമ നൽകിയത്. 

Advertisements

കടുത്തുരുത്തി പഞ്ചായത്തിൽ കുലശേഖരപുരത്ത്  കുന്നിൻ താഴ്‌വരയിൽ വഴിപോലും ഇല്ലാതെ കുന്നേൽ വീട്ടിൽ രോഗ ബാധിതയും, സ്വന്തമായി നടക്കാൻ പോലും ആകാത്ത 92 വയസ്സായ അമ്മയും, രോഗബാധിതനായ 44 വയസുള്ള മകനും നിസ്സഹായവസ്ഥയിലും  ദുരിതത്തിലുമാണെന്ന് വാർഡ് മെമ്പർമാരാണ് ഒരുമയുടെ ശ്രദ്ധയിൽപ്പെടുത്തിത്. ഇതനുസരിച്ചാണ്  ഒരുമ പ്രവർത്തകർ പലവ്യഞ്ജന പച്ചക്കറി സാമഗ്രികളും, ചികിത്സാ സഹായവുമായി ജോബി കുര്യന്റെ ഭവനത്തിൽ എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഗബാധിതയായ അമ്മയെ വർഷങ്ങളായി പരിചരിച്ചുകൊണ്ടിരിക്കുന്ന ജോബി അമ്മയെ കുളിപ്പിച്ച്, മുടിചീകി വൃത്തിയാക്കി കിടത്തുന്നത് നിറകണ്ണുകളോടെയാണ് കണ്ടതെന്നും, എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും അച്ഛനമ്മമാരെ  നടതള്ളുന്നതും, വൃദ്ധസദനത്തിൽ എത്തിക്കുന്നതുമായ മക്കൾക്ക്,പരിമിതികളിൽ നിന്നുകൊണ്ട് തന്റെ മാതാവിനെ ശുശ്രൂഷിക്കുന്ന ജോബിയുടെ ജീവിതം ഒരു പഠമാക്കേണ്ടതാണെന്നും, ഇങ്ങനുള്ളവരെ സഹായിക്കാൻ വേണ്ടി ശ്രമിക്കുന്ന വാർഡ് മെമ്പർ അർച്ചന കാപ്പിൽ, മുൻ വാർഡ് മെമ്പർ രാഘവൻ എന്നിവരുടെ പ്രവർത്തനത്തെയും ജോബിയുടെ മാതൃസ്നേഹവും ഇവരുടെ ദുരവസ്ഥയും മനസ്സിലാക്കി കൃത്യമായ ഇടവേളകളിൽ ജോബിക്കും അമ്മയ്ക്കും സ്ഥിരമായി ഒരുമ സഹായം എത്തിച്ചു നൽകുമെന്നും തീരുമാനിച്ചാണ് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ, പ്രവർത്തകരായ ഷാജി അഖിൽ നിവാസ്, ജോയ് മയിലംവേലി, രഞ്ജിത്ത് കെ. എ, കെ. പി വിനോദ്, ബിജുമോൻ കൊടിപ്പറമ്പിൽ, ബിജി സനീഷ്, സിൻജാ ഷാജി, ശ്രുതി സന്തോഷ്, അസറുദ്ദീൻ ഇല്ലിക്കൽ എന്നിവർ ജോബിയുടെ ഭവനത്തിൽ നിന്നും മടങ്ങിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.