മലയാള സിനിമയുടെ അതികായനെ ചേര്‍ത്ത് പിടിക്കാന്‍ നാട്; ജോണ്‍ പോളിന് ചികിത്സാ ധനസഹായം തേടുന്നു; ധനസമാഹരണത്തിനായി അക്കൗണ്ട് തുടങ്ങി

എറണാകുളം: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോണ്‍ പോളിന് സഹായമഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍. രണ്ടുമാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലാണ് ജോണ്‍പോള്‍. നിരവധി മനോഹര ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ജോണ്‍പോളിന്റെ ചികിത്സ മുന്നോട്ട് കൊണ്ടു പോകാനാണ് പൊതുസമൂഹത്തില്‍ നിന്ന് സഹായം തേടുന്നത്.

Advertisements

ധനസഹായമഭ്യര്‍ത്ഥിച്ച് സംവിധായകന്‍ ജിയോ ബേബി പങ്കുവച്ച കുറിപ്പ് വായിക്കാം,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രിയമുള്ളവരെ – ജോണ്‍പോള്‍ എന്ന പ്രതിഭ മലയാള സിനിമക്ക് നല്‍കിയ സംഭാവനകളെന്തെന്ന് ചലച്ചിത്രപ്രേമികളായ ഓരോരുത്തര്‍ക്കും വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. എന്നാല്‍ അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയും കുഴിഞ്ഞ രണ്ട് മാസക്കാലമായി തുടരുന്ന രോഗാവസ്ഥയില്‍ വലിയ തുക ചിലവാക്കിയതിനു ശേഷം തുടര്‍ ചികിത്സക്ക് കുടുംബം കടന്ന് പോവുന്ന സാമ്പത്തിക പ്രതിസന്ധികളേക്കുറിച്ചും എല്ലാവര്‍ക്കും അറിവുണ്ടായിരിക്കണമെന്നില്ല. ജോണ്‍പോളിനേപ്പോലെ ഒരു അതികായന്‍ സിനിമയില്‍ നിന്നും അധികം സമ്പാദിക്കാനാവാതെ പോയി എന്നതും ഒരു പക്ഷേ ചലച്ചിത്ര ആസ്വാദകര്‍ക്ക് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന ഒരു തിരിച്ചറിവ് കൂടിയാവുകയാണ്.

അദ്ദേഹത്തിനൊപ്പം കഴിയുമെങ്കില്‍ എല്ലാ സഹൃദയരും ഹൃദയം കൊണ്ടും കഴിയുന്ന രീതിയില്‍ സാമ്പത്തികമായും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരമൊരു സംഗതി ഡ്രൈവ് ചെയ്യുന്നതിനാല്‍ ഒരു ഗൂഗിള്‍ ഫോം താഴെ കൊടുത്തിട്ടുണ്ട്. പണം നമ്മള്‍ പിരിക്കുന്നില്ല, പകരം സാനുമാഷിന്റെ ഒക്കെ റെഫറന്‍സില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നല്‍കിയ, ജോണ്‍പോളിന്റെ മകളുടെ ഭര്‍ത്താവായ ജിബി ഏബ്രഹാമിന്റെ അക്കൗണ്ട് നമ്പരിലേക്ക് പണമയക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

അതിനോടൊപ്പം തന്നെ ഇവിടെ നിന്ന് പുതുതായി പണമയക്കുന്നവര്‍ അവരുടെ പേരും, ഇമെയില്‍ അഡ്രസും തുകയുമൊന്ന് രേഖപ്പെടുത്തിയാല്‍ ഇവിടെ നമ്മുടെ ഒരു വലിയ സംഘത്തിന് എങ്ങനെ ഇക്കാര്യത്തില്‍ കൂടെ നില്‍ക്കാമെന്ന് അറിയാന്‍ സാധിക്കും. ഒരു പക്ഷേ ഇവിടെ നിന്ന് തന്നെ ഇത് കാണുന്ന ഒരു 1000 പേര്‍ 100 രൂപ വച്ചിട്ടാല്‍പ്പോലും നമുക്കീ ടാര്‍ഗറ്റിലേക്ക് പെട്ടെന്നെത്താം. എത്ര ചെറു തുകയാണെങ്കിലും മടിക്കരുത്, നിങ്ങളുടെ മനസ് ഇക്കാര്യത്തില്‍ പ്രധാനമാണ്. സഹായിക്കാന്‍ കഴിയുന്നവരും മനസു കൊണ്ട് കൂടെ നില്‍ക്കുന്നവരുമൊക്കെ കമന്റുക, ഇവിടെയുള്ള കൂടുതല്‍ അംഗങ്ങളിലേക്കത് ചെല്ലാന്‍ കാരണമാവും.

അക്കൗണ്ട് ഡീറ്റയില്‍സ് :
GIBI N. ABRAHAM NADUVILEDATHU ANCHALPETTY
A/C No : 67258022274
IFSC Code : SBIN0070543
STATE BANK OF INDIA
KAKOOR BRANCH

Google Pay No : 9446610002
GBNABRAHAM@OKSBI

Hot Topics

Related Articles