തിരുവനന്തപുരം : കേരളത്തിൽ ജനജീവിതം ദു:സ്സഹമാക്കി മാറ്റിയിരിക്കുകയാണ് പിണറായി സർക്കാർ . അധിക ഇന്ധന നികുതി , വെള്ളക്കരം വർദ്ധനവ് തുടങ്ങിയവയ്ക്കു പിന്നാലെ വൈദ്യുതി സർ ചാർജ്ജ് വർദ്ധനവും . ജനങ്ങളെ പിഴിയുകയും മുഖ്യമന്ത്രിയുടെ ധൂർത്തും ഇന്ന് കേരളത്തിന്റെ ശാപമായി മാറിയിരിക്കുന്നു . വൈദ്യുതി സർചാർജ്ജ് വർദ്ധനവിനെതിരെ ജൂൺ 7-ാം തീയതി നിയോജക മണ്ഡലാടിസ്ഥാനത്തിൽ വൈദ്യുതി ഓഫീസുകൾക്ക് മുന്നിൽ ആർ എസ് പി ധർണ്ണ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ അറിയിച്ചു.
Advertisements