കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങി പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ? തന്റെ മുഴുവൻ കാറ്റലോഗുകളും വിൽക്കാൻ ഒരുങ്ങുന്നതായ് റിപ്പോർട്ട്

വിഖ്യാത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ കരിയർ അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. 200 മില്യൺ ഡോളറിന് മുഴുവൻ കാറ്റലോഗുകളും വില്പന നടത്താൻ തയാറെടുക്കുന്നതായി റഡാർ ഓൺലൈൻ ആണ് റിപ്പോർട്ട് ചെയ്യുന്നത്.

മുഖത്തെ പേശികൾക്ക് തളർച്ച ബാധിക്കുന്ന ഹണ്ട് സിൻഡ്രോം ബാധിച്ചതായി കഴിഞ്ഞ വർഷമാണ് ബീബർ അറിയിച്ചത്. ആരോഗ്യത്തിലും ഹെയ്‌ലി ബാൾഡ്‌വിനുമായുള്ള വിവാഹത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗായകന്റെ പദ്ധതിയെന്ന് ഒരു സുഹൃത്തിനെ ഉദ്ധരിച്ച് റഡാർ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഗീതം തനിക്ക് ഇനി നല്ലതല്ലെന്ന് ബീബർ ചിന്തിക്കുന്നതായി മറ്റൊരു അന്താരാഷ്‌ട്ര മാധ്യമവും റിപ്പോർട്ട് ചെയ്യുന്നു.

Hot Topics

Related Articles