സാഷ പോയതിന്റെ ദുഃഖം മറക്കാൻ നാല് ചീറ്റ കുഞ്ഞുങ്ങളുമായി സിയ; നമീബിയൻ ചീറ്റപ്പുലികളിൽ ഒരാൾ അമ്മയായി

ഭോപ്പാൽ :പ്രോജക്ട് ചീറ്റയുടെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ എത്തിച്ച നമീബിയൻ ചീറ്റപ്പുലികളിൽ ഒന്ന് 4 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ചീറ്റ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിയ എന്ന ചീറ്റ നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതായി ദേശീയ പാർക്ക് അധികൃതർ അറിയിച്ചു.

ചീറ്റപ്പുലികളിൽ ഒന്നായ സാഷ ചത്തു പോയ ദുഃഖത്തിനിടയിലാണ് ഈ ആശ്വാസ വാർത്ത.

അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇന്ത്യയിലെ കാലവസ്ഥയുമായി നന്നായി പൊരുത്തപ്പെടുന്നു എന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതർ പറഞ്ഞു.

ഇന്ത്യയിലെ വന്യജീവികളുടെ കൂട്ടത്തിലേക്ക് ചീറ്റപ്പുലികളെ പുനരവതരിപ്പിക്കുന്നതിന് അനുയോജ്യമായ ആവാസകേന്ദ്രമായാണ് പാർക്ക് ഒരുങ്ങുന്നത്.

Hot Topics

Related Articles