ആരാണെന്ന് അറിയാതെ ഈ വ്യക്തിയെ ആദരിച്ചത് ഭീകരമായ തെറ്റാണ് ; നാസി വിമുക്ത ഭടനെ കനേഡിയന്‍ പാര്‍ലമെന്‍റില്‍ ആദരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ : നാസി വിമുക്ത ഭടനെ കനേഡിയന്‍ പാര്‍ലമെന്‍റില്‍ ആദരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

Advertisements

ഭീകരമായ പിഴവ് എന്നാണ് ട്രൂഡോ പറഞ്ഞത്. വംശഹത്യയുടെ ഓര്‍മകള്‍ പേറുന്നവരെ ഈ സംഭവം നോവിച്ചെന്ന് ട്രൂഡോ പാര്‍ലമെന്‍റില്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഈ ചേംബറില്‍ സന്നിഹിതരായിരിക്കുന്ന എല്ലാവരുടെയും പേരില്‍, വെള്ളിയാഴ്ച നടന്ന സംഭവത്തിന് ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുന്നു. ആരാണെന്ന് അറിയാതെ ഈ വ്യക്തിയെ ആദരിച്ചത് ഭീകരമായ തെറ്റാണ്. നാസി ഭരണകൂടത്തിന്റെ ക്രൂരതക്കിരയായവരുടെ ഓര്‍മകളോടുള്ള അതിക്രമമാണ്”- ട്രൂഡോ പറഞ്ഞു.98 കാരനായ യാരോസ്ലാവ് ഹുങ്ക എന്ന നാസി വിമുക്ത ഭടനെ കനേഡിയന്‍ സ്പീക്കര്‍ വിശേഷിപ്പിച്ചത് ഹീറോ എന്നാണ്. പോളിഷ് വംശജനായ യുക്രെയ്നില്‍ താമസിച്ചിരുന്ന ഹുങ്ക പിന്നീട് കാനഡയിലേക്ക് കുടിയേറുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് നാസി സൈനിക വിഭാഗത്തിന്റെ 14-ആം വാഫെൻ എസ്‌എസ് ഡിവിഷനില്‍ ഹുങ്ക പ്രവര്‍ത്തിച്ചിട്ടുണ്ട്.

യുക്രെയിന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ സെലന്‍സ്കിയുടെ സാന്നിധ്യത്തിലാണ് ഹുങ്കയെ സ്പീക്കര്‍ പ്രശംസിച്ചത്. റഷ്യയുടെ ആക്രമണത്തിനെതിരെ കാനഡയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചാണ് സെലന്‍സ്കി എത്തിയത്. നാസി ഭടനെ ആദരിച്ചതിനെ വിമര്‍ശിച്ച്‌ ജൂത വിഭാഗം രംഗത്തെത്തുകയുണ്ടായി. കനേഡിയന്‍സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുകയും മാപ്പ് പറയുകയും ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം.

റഷ്യ സംഭവം ആയുധമാക്കി. ഹുങ്കയെ ആദരിച്ചത് അതിക്രമം എന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ഒരു പിഴവിനെ റഷ്യ രാഷ്ട്രീയവല്‍ക്കരിക്കുന്നത് വിഷമിപ്പിക്കുന്നതാണെന്ന് ട്രൂഡോ പ്രതികരിച്ചു.

Hot Topics

Related Articles