ഭോപ്പാൽ: നമീബിയയിൽ നിന്നും എത്തിച്ച ജ്വാല എന്ന ചീറ്റയുടെ 4 കുഞ്ഞുങ്ങളിൽ ഒരെണ്ണം ചത്തു. നിർജലീകരണം ആകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാവിലെ കുനോ ഉദ്യാനത്തിൽ ചത്ത നിലയിൽ കാണപ്പെടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
70 വർഷത്തിന് ശേഷം ഇന്ത്യയിൽ ജനിച്ച ചീറ്റകളിലൊന്നാണ് ചത്തത്. രണ്ടാഴ്ച്ച മുമ്പ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച ചീറ്റ പുലികളിൽ ഒന്ന് കൂടി ചത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദക്ഷ എന്നു പേരിട്ട പെൺ ചീറ്റയാണ് കുനോ നാഷണൽ പാർക്കിൽ ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി മാരകമായി മുറിവേറ്റതാണ് ചീറ്റയുടെ മരണ കാരണമായി പറഞ്ഞത്.
കഴിഞ്ഞ മാസം ഉദയ് എന്ന ചീറ്റ കുനോ നാഷണൽ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തിരുന്നു. അതിന് മുന്നത്തെ മാസം കിഡ്നി സംബന്ധമായ അസുഖം കാരണം സാഷ എന്ന ചീറ്റ പുലിയും ചത്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ ചീറ്റപ്പുലികളെ എത്തിച്ചത്.