സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പ്രൊജക്റ്റ് ആയ കെ-ഫോണ്‍ ന്റെ സേവനം ഹാപ്പിനെസ്സ് ഫെസ്റ്റിവലിലും. കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച സബ്സ്റ്റേഷനകളുടെ നിശ്ചല മാതൃകയോടെ ആണ് കെ ഫോണ്‍ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. 90 മുതല്‍ 100 എംബി /സെക്കന്‍ഡ് വേഗതയില്‍ ആണ് ഫെസ്റ്റിവലിന്റെ ഭാഗമായി വൈ ഫൈ സംവിധാനം ലഭ്യമാകുന്നത്.
കേരളത്തില്‍ 375 പോപ്പുകള്‍ ( points of presence) കേന്ദ്രികരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂരില്‍ 31 പോപ്പുകള്‍ ആണ് ഉള്ളത്. അതില്‍ 30 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. മുണ്ടയാട് പോപ്പില്‍ നിന്നുമാണ് ഹാപ്പിനെസ്സ് ഫെസ്റ്റിവലിലേക്ക് ഉള്ള ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാകുന്നത്. കണ്ണൂരില്‍ മാത്രം 1300 ല്‍ അധികം സ്ഥാപനങ്ങളില്‍ ഇപ്പോള്‍ കെ ഫോണ്‍ സേവനം ലഭ്യമാകുന്നുണ്ട്.
ഇന്റര്‍നെറ്റ് സൗകര്യം മനുഷ്യന്റെ അടിസ്ഥാന അവകാശമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. കേരള ഗവണ്മെന്റിന്റെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം എന്ന ആശയം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയും അവരെ ഈ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാളിന്റെ പ്രവര്‍ത്തനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്തിലെ കുത്തക ഇന്റര്‍നെറ്റ് സംവിധാനത്തിന് ബദലായാണ് ഗവണ്മെന്റ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ സമൂഹത്തില്‍ തുല്യത ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍.
നിലവില്‍ ഇരുപത്തി മൂവായിരത്തില്‍ അധികം കിലോ മീറ്ററില്‍ 2400 ഓളം കേബിള്‍ ലൈന്‍ പൂര്‍ത്തീകരിച്ചു. പതിനൊന്നായിരത്തില്‍ അധികം ഗവണ്മെന്റ് സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കെ ഫോണ്‍ സേവനം നിലവില്‍ ലഭ്യമാണ്. പതിനാലായിരം ബി പി എല്‍ കുടുംബങ്ങള്‍ക്ക് കെ ഫോണ്‍ സേവനം ഉടന്‍ ലഭ്യമാക്കും. വയനാട്, മാനന്തവാടി എന്നിവടങ്ങളിലും കണിയാംപറ്റ ആദിവാസി മേഖലകളിലും വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.