എറണാകുളം: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് രണ്ടാം പ്രതി ചേര്‍ക്കപ്പെട്ട കെപിസി സി പ്രസിഡന്‍റ് കെ.സുധാകരൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും, രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസില്‍ പ്രതിചേര്‍ത്തതെന്നും അദ്ദേഹം ഹർജിയിൽ ആരോപിക്കുന്നു.
ആരേയും വഞ്ചിച്ചിട്ടില്ലെന്നും, രാഷ്രീയ വൈരം തീര്‍ക്കാനും, സമൂഹ മധ്യത്തില്‍ തന്‍റെ പ്രതിഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസില്‍ പ്രതി ചേര്‍ത്തതെന്ന് ജാമ്യേപക്ഷയില്‍ പറയുന്നു. അഡ്വ.മാത്യു കുഴല്‍നാടന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യേപക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു എങ്കിലും 23 ന് മാത്രമേ ഹാജരാകാന്‍ കഴിയുകയുള്ളുവെന്ന് സുധാകരന്‍ അറിയിച്ച സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്.