“വ്യാജരേഖ ചമച്ചിട്ടില്ല , ചെറുപ്പമാണ്, അറസ്റ്റ് ഭാവിയെ ബാധിക്കും; അന്വേഷണവുമായി സഹകരിക്കാൻ തയാർ” : ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കെ.വിദ്യ

കൊച്ചി: വ്യാജരേഖ സമര്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് മുന്‍ വിദ്യാര്‍ത്ഥിനി കെ.വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഹർജിയിൽ പറയുന്നു.

Advertisements

വ്യാജരേഖ ചമച്ചിട്ടില്ല. കേസിൽ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രതി ചെറുപ്പമാണ്. അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത് അഗളി പൊലീസിന് കൈമാറിയ കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

വ്യാജ രേഖയുപയോഗിച്ച് ആരെയും വഞ്ചിച്ചതായി പൊലീസ് ആരോപിക്കുന്നില്ല. വ്യാജരേഖവഴി എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി പ്രോസിക്യൂഷൻ ആരോപണമില്ലെന്നും വിദ്യ പറയുന്നു. ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് തനിക്കെതിരെ ഉളളതെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തനിക്കെതിരായ കേസിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും വിദ്യയുടെ ഹര്‍ജിയില്‍ പറയുന്നു. അതേസമയം, നീലേശ്വരം കേസിൽ മുൻകൂ‍ർ ജാമ്യാപേക്ഷ തേടിയിട്ടില്ല.

Hot Topics

Related Articles