കടപ്ളാമറ്റത്ത് സാംസ്ക്കാരിക നിലയ നീർമ്മാണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ കരിങ്കൽ പൊട്ടിച്ചതായി പരാതി; പരാതി ഉയർന്നതോടെ നോട്ടീസ് നൽകി വില്ലേജ് അധികൃതർ 

കടപ്ലാമറ്റം: കടപ്ലാമറ്റം പഞ്ചായത്തിലെ കുണുക്കൻ പാറ പ്രദേശത്ത് സാംസ്ക്കാരിക നിലയ നിർമ്മാണത്തിന്റെ മറവിൽ റവന്യൂ ഭൂമിയിൽ നിന്ന് സ്വകാര്യ വ്യക്തികൾ ലക്ഷക്കണക്കിന് രൂപയുടെ കരിങ്കൽ പൊട്ടിച്ച് കടത്തിയതായി പരാതി . പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് അധികൃതർ പാറപൊട്ടിക്കൽ നിർത്തി വയ്ക്കുവാൻ നോട്ടീസ് നൽകി. കടപ്ലാമറ്റം വില്ലേജ് പരീതിയിൽ സർവ്വേ നമ്പർ 230/1.ൽ പെട്ട ഈ സ്ഥലത്ത് നിലവിൽ 28 പേർക്ക് പട്ടയം നൽകിയിരുന്നു. 

Advertisements

ബാക്കി 47 സെന്റ് സ്ഥലം ബാക്കിയുള്ളത് റവന്യൂ ഭൂമി ആണ് എന്നും വില്ലേജ് രേഖകളിൽ വ്യക്തമാണ് എന്നും പരാതിക്കാർ പറയുന്നു. പാറ ഘനനം നടത്തിയ ഭൂമിയിൽ നിന്നിരുന്ന 40 ഇഞ്ചോളം വലിപ്പ മുണ്ടായിരുന്ന ആൽമരം വെട്ടിമാറ്റുകയും ഇവിടെ നിലവിൽ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചു മാറ്റിയ നീലയിലും ആണ് ഈ ഭൂമിയിൽ നിന് 50 തിൽ അധികം ലോഡ് കരിങ്കല്ല് നീക്കം ചെയ്തതായും 100 ൽ അധികം ലോഡ് കരിങ്കല്ല് പൊട്ടിച്ച് കൂട്ടിയ നീലയിലും ആണ് എന്ന് പരാതിക്കാർ പറയുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ സാംസ്ക്കാരിക നിലയം പണിയുന്നതിനായുള്ള ടെണ്ടർ നടപടികളുടെ പ്രാധമിക ഘട്ടം പൂർത്തീ ആക്കി എങ്കിലും പാറ ഘനനം നടത്തുന്നതായി എക്സിക്യുട്ടീവ് എഞ്ചിനീയറോ . കോൺടാക്ടറോ . ജിയോളജി വകുപ്പോ വില്ലേജോ . പഞ്ചായത്ത് അധികാരികളോ അറിഞ്ഞിരുന്നില്ലാ എന്നും പറയുന്നു. ഘനനം അറിഞ്ഞ് സ്ഥലത്ത് എത്തിയ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പാറ ഘനനം നിർത്തി വച്ചിരിക്കുന്നത്. 

പാറ ഘനനം നടത്തിയ സ്വകാര്യ വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ റവന്യൂ അധികൃതർ തയ്യാറാക്കുന്നില്ലാ എന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിക്കുന്നു. നിയമാനുസരണ നടപടികൾ പൂർത്തിയാക്കി നിർമ്മാണം നടത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.

Hot Topics

Related Articles