കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബ്ബിന്റെ
കാരുണ്യപദ്ധതി അഭിനന്ദനാർഹം: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

കാഞ്ഞിരപ്പള്ളി: ജീവിതശൈലി രോഗത്തിന്റെ മൂർത്തീഭാവമായ വൃക്കരോഗികൾക്ക് ഏറെ ആശ്വാസകരവും, പുണ്യവുമായ ഡയാലിസിസ് കിറ്റു വിതരണം – കിഡ്നി കെയർ പദ്ധതി നടപ്പിലാക്കുന്ന കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബ്ബിന്റെ പ്രവർത്തകരെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പ്രശംസിച്ചു. കാഞ്ഞിരപ്പള്ളി വൈസ് മെൻസ് ക്ലബ്ബിന്റെ 38-ാം പ്രവർത്തനവർഷത്തെ ഭാരവാഹികളായി ജോജി വാളിപ്ലാക്കലിന്റെയും മറ്റ് ടീം അംഗങ്ങളുടെയും സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് വൈസ്മെൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന കുടുംബസംഗമവും കിഡ്നി കെയർ – കാരുണ്യപ്രവൃത്തികളുടെ ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisements

വൈസ്മെൻസ് മുൻ ജില്ലാ ഗവർണർ ബിജു അടുപ്പുകല്ലേലിന്റെ മുമ്പാകെ ഭാരവാഹികളായി ജോജി വാളിപ്ലാക്കൽ – പ്രസിഡന്റ്, റജി കുളമറ്റം – സെക്രട്ടറി, റ്റെഡി ജോസ് മൈക്കിൾ കുഴിവേലിത്തടം – വൈസ് പ്രസിഡന്റ്, സോണി പാറപ്പുറം – ട്രഷറർ എന്നിവർ ഭാരവാഹികളായി ചുമതലേയറ്റു. പൊതുസമ്മേളനത്തിൽ അന്തരിച്ച മുൻ പ്രസിഡന്റുമാരായിരുന്ന ടി.എം. ജോണി, ജോയി ഞള്ളത്തുവയലിൽ എന്നിവരുടെ ഛായാചിത്രങ്ങൾ ചാപ്റ്റർ പ്രസിഡന്റ് എൻ.ജെ. ജോസഫ്, മാത്യു വെട്ടിയാങ്കൽ എന്നിവർ അനാച്ഛാദനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യകാല അംഗങ്ങളെ മുൻ പ്രസിഡന്റുമാരായ അഡ്വ. ബിജി മാത്യു, ജോബ് വെട്ടം എന്നിവർ ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നിർധനരായ 100 രോഗികൾക്ക് വൈസ്മെൻസ് നൽകുന്ന ഡയാലിസിസ് കിറ്റിന്റെ വിതരണോദ്ഘാടനം എംഎൽഎ നിർവഹിച്ചു. മുൻ ഡിസ്ട്രിക്ട് സെക്രട്ടറി ബിനോയി പുരയിടം, പ്രഫ. മാത്യു കടവിൽ, ജേക്കബ് പന്തിരുവേലി, ജോസ് കൊട്ടാരം എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles