കടുത്തുരുത്തി: കോതനല്ലൂരിൽ കനാൽ റോഡ് കയ്യേറി കൃഷി ചെയ്യുന്നതിനാൽ യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നതായി പരാതി. കോതനല്ലൂർ മാഞ്ഞൂർ പഞ്ചായത്തിലെ ലയൺസ് ക്ലബ് ‘ തൂവാനീസ കൊണ്ടുക്കാലാ റോഡിൽ ജലസേചന വകുപ്പിൻ്റെ കനാൽ റോഡ് വ്യാപകമായി കയ്യേറുന്നതായാണ് പരാതി. റോഡ് കയ്യേറി സമിപവാസികളായ ചിലർ കൃഷി ചെയ്തതിനാൽ സ്കൾ വാഹനങ്ങൾ അടക്കം വാഹന യാത്രികർക്ക് ദുരിതമാകുന്നു. സംരക്ഷണ ഭിത്തിയില്ലാത്ത കനാലിൻ്റെ ഭൂരിഭാഗം വശങ്ങളും ഇടിഞ്ഞ നിലയിലും ആണ്.
ഇതിനിടയി ആണ് ചിലർ റോഡിൻ്റെ ടാറിങ്ങ് കഴിഞ്ഞ ഇരുഭാഗങ്ങളിലും പൂർണ്ണമായും ‘കാഴ്ച മറക്കുന്ന രീതിയിൽ വാഴ ‘കപ്പ ‘ചേന പേര ‘ മറ്റ് ചെടികൾ എന്നിവ നട്ട് വളർത്തിയിരിക്കുന്നത് ഇതുമൂലം വീതികുറഞ്ഞ കനാൽ റോഡിൽ വാഹന യാത്രികർക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് ‘ഇവിടെ വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽ പെടുന്നതായും നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് എം വി ഐപി അധികൃതർ റോഡിൽ കൃഷി ചെയ്തവർക്ക് നോട്ടിസ് നൽകിയെങ്കിലും റോഡ് പുറംപോക്കിലെ കാഴ്ച മറയ്ക്കുന്ന ഭാഗങ്ങളിലെ കൃഷികൾ നീക്കം ചെയ്യുവാൻ ആരും തയ്യാറാകുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡിലെ വാഴകൾക്കിടയിലൂടെ പോകുന്ന വൈദ്യുതി കമ്പികളും അപകടഭീക്ഷണി ഉയർത്തി നിലകൊള്ളുന്നു. അപകടഭീക്ഷണി ഉയർത്തുന്ന കയ്യേറ്റം ഒഴിപ്പിച്ച് ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാർ ആവിശ്യപെടുന്നു.


